'പൊന്മുട്ട' നൽകി എഥനോള്‍

പെട്രോളിൽ എഥനോൾ ചേർത്തതുമൂലം 10 വർഷത്തിനിടെ ലക്ഷം കോടിയുടെ നേട്ടം
India's Ethanol Revolution
'പൊന്മുട്ട' നൽകി എഥനോള്‍
Updated on

കൊച്ചി: എഥനോള്‍ വ്യാപകമായി ഇന്ധനമായി ഉപയോഗിച്ചതിലൂടെ ഇന്ത്യയുടെ വ്യാപാര കമ്മി ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയിലൂടെ കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിലെ ഒരു ലക്ഷം കോടി രൂപയുടെ നേട്ടമാണുണ്ടായത്.

നിലവില്‍ പതിനഞ്ച് ശതമാനം എഥനോളാണ് പെട്രോളില്‍ ചേര്‍ക്കുന്നത്. അടുത്ത ഉത്പാദന വര്‍ഷം എത്തനോള്‍ മിക്സിങ് അനുപാതം ഇരുപത് ശതമാനമായി ഉയര്‍ത്തും. വാഹന മേഖലയില്‍ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതോടെ 2014ന് ശേഷം 1.73 കോടി മെട്രിക് ടണ്‍ ഫോസില്‍ ഇന്ധനമാണ് ഒഴിവാക്കാന്‍ കഴിഞ്ഞതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പേട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. എഥനോള്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ ക്രൂഡോയില്‍ ഇറക്കുമതിയില്‍ ഇത്രയും വർധനയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

പത്ത് വര്‍ഷത്തിനിടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും 5.19 കോടി മെട്രിക് ടണ്ണിന്‍റെ കുറവുണ്ടായി. ഇക്കാലയളവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബി.പി.സി.എല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായി എത്തനോള്‍ വാങ്ങിയ വകയില്‍ വിവിധ ഡിസ്റ്റിലറികള്‍ക്ക് 1.45 ലക്ഷം കോടി രൂപയാണ് നല്‍കിയത്. കര്‍ഷകര്‍ക്ക് 87,558 കോടി രൂപയും നല്‍കി.

പെട്രോളില്‍ ഇരുപത് ശതമാനം എഥനോള്‍ ചേര്‍ത്ത് വിപണിയിലെത്തിക്കുന്ന ഇ20 പെട്രോള്‍ നിലവില്‍ രാജ്യത്തെ 15,600 ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്. ഇതോടൊപ്പം അഞ്ച് ശതമാനം പെട്രോളിനും 1.5 ശതമാനം കോ സോള്‍വെന്‍റിനുമൊപ്പം 93.5 ശതമാനം എത്തനോള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്ന ഇ100 ഇന്ധനം കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനികള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എത്തനോള്‍ ഉത്പാദനം കൂട്ടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയില്‍ നിന്ന് ഡിസ്റ്റിലറികള്‍ക്ക് അരി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇ ലേലത്തിലൂടെ 23 ലക്ഷം ടണ്‍ അരി ഡിസ്റ്റിലറികള്‍ക്ക് സാധിക്കും.

Trending

No stories found.

Latest News

No stories found.