ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്

ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനമായി ഉയർന്നു
ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ശരാശരി ചരക്ക് സേവന നികുതി വരുമാനത്തിൽ വളർച്ച. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്ത 11 മാസത്തെ ശരാശരി ജിഎസ്ടി കളക്ഷൻ 1.67 ലക്ഷം കോടി രൂപയാണ്. അതേസമയം, 2022-23 ലെ കളക്ഷൻ 1.5 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ച് 1,68,337 കോടി രൂപയായി.

ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനമായി ഉയർന്നു. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനം 8.5 ശതമാനമായി വർഢിച്ചു. റീഫണ്ടുകൾ കൊടുത്തതിന് ശേഷം, ഫെബ്രുവരി മാസത്തെ ജിഎസ്ടി കളക്ഷൻ 1.51 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർക്ഷം ഇതേ കാലയളവിനെക്കാൾ 13.6 ശതമാനം കൂടുതലാണ്.

2023-24 ജിഎസ്ടി വരുമാനത്തിൽ തുടർച്ചയായ വളർച്ചയുണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലെ ജിഎസ്ടി കളക്ഷൻ 18.40 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2022-23 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനം കൂടുതലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com