വ്യാവസായിക ഉത്പാദന വളർച്ചയിൽ ഇടിവ്

ഓഗസ്റ്റില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.8 ശതമാനത്തില്‍ വളർച്ച 4.5 ശതമാനമായി കുത്തനെ ഇടിഞ്ഞു
Representative image for industrial production in India
Representative image for industrial production in India

കൊച്ചി: രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി വ്യാവസായിക ഉത്പാദന സൂചിക (ഐഐപി). ഓഗസ്റ്റില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.8 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവുണ്ടായതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്പാദന മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഓഗസ്റ്റില്‍ 9.3 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 4.5 ശതമാനമായി കുറഞ്ഞു. വൈദ്യുതി മേഖലയുടെ വളര്‍ച്ച 15.3 ശതമാനത്തില്‍ നിന്ന് 9.9 ശതമാനമായും ഖനന മേഖലയുടെ വളര്‍ച്ച ഓഗസ്റ്റിലെ 12.3 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 11.5 ശതമാനമായും ഇടിഞ്ഞു. ഫാക്റ്ററി ഉത്പാദനം സെപ്റ്റംബറില്‍ 2.4 ശതമാനം കുറഞ്ഞു.

ഭക്ഷ്യ ഉത്പന്നങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നോണ്‍-മെറ്റാലിക് മിനറല്‍ ഉത്പന്നങ്ങള്‍, രാസ ഉത്പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയിലുണ്ടായ തുടര്‍ച്ചയായ കുറവാണ് ഉത്പാദന പ്രവര്‍ത്തനത്തിലെ അസാധാരണമായ ഇടിവിന് കാരണം. മൊത്തത്തില്‍ ഈ ആറ് ഇനങ്ങളാണ് വ്യാവസായിക ഉത്പാദന സൂചികയുടെ 60 ശതമാനവും ഉള്‍ക്കൊള്ളുന്നത്.

ഈ സൂചികയില്‍ ഉള്‍പ്പെട്ട 23 ഇനങ്ങളില്‍ ഒമ്പതിന്‍റെയും ഉത്പാദനം സെപ്റ്റംബറില്‍ കുറഞ്ഞു. അതേസമയം ഉപഭോക്തൃ ഉത്പന്നങ്ങളുടെ സൂചിക സെപ്റ്റംബറില്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ വ്യാവസായിക ഉത്പാദന സൂചികയിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 6.0 ശതമാനത്തിലേക്ക് കുറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com