ഭക്ഷ്യസംസ്കരണ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ 2548 വ്യവസായ യൂണിറ്റുകൾ

industrial units for food processing sector
industrial units for food processing sector

തിരുവനന്തപുരം: ഭക്ഷ്യസംസ്‌കരണ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ പിഎംഎഫ്എംഇ വഴി മാത്രം 2548 വ്യവസായ യൂണിറ്റുകള്‍ കേരളത്തിൽ ആരംഭിച്ചു. പിഎംഎഫ്എംഇ സ്കീമിലൂടെ 2023-2024 സാമ്പത്തികവര്‍ഷത്തില്‍ 2500 യൂണിറ്റുകള്‍ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടതെങ്കിൽ 2548 സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ സാധിച്ചു. ഇന്ത്യയിലാകെ കേരളമടക്കം കേവലം മൂന്നു സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കാൻ സാധിച്ചത്. ഇതോടെ, രാജ്യത്ത് സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ റാങ്കിങ്ങില്‍ മൂന്നാംസ്ഥാനത്ത് കേരളമെത്തി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംരംഭകവർഷം പദ്ധതിയിലൂടെ രണ്ടര ലക്ഷത്തോളം സംരംഭങ്ങളാരംഭിച്ചിട്ടുള്ള കേരളത്തിൽ എല്ലാ മേഖലയിലും വ്യാവസായിക മുന്നേറ്റം സാധ്യമാകുകയാണെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിപ്പോൾ വന്നിരിക്കുന്ന കണക്കുകളെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനൊപ്പം തന്നെ നൂതന സാങ്കേതിക മേഖലയിൽ കടന്നുവന്നുകൊണ്ടിരിക്കുന്ന നിക്ഷേപങ്ങളും നമ്മുടെ കേരളത്തെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ലക്ഷ്യസ്ഥാനമാക്കി ഉയർത്തുകയാണെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.