ഓൺലൈൻ ഇടപാടിന് പണം പോകും, സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ

ചാർജ് ഈടാക്കുന്നത് ഫെബ്രുവരി 15 മുതൽ
sbi introduce new transaction rate

സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ

Updated on

ന്യൂഡൽഹി: ഇന്‍റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ. നിലവിൽ അഞ്ച് ലക്ഷം വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾ സൗജന്യമാണ്. ഇതിലാണ് എസ്ബിഐ മാറ്റം വരുത്താൻ പോകുന്നത്. 25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾക്കാണ് ചാർജ് ഈടാക്കുക. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾക്ക് 2 രൂപയും ജിഎസ്ടിയുമാണ് ചാർജ്.

ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ഐഎംപിഎസ് ട്രാൻസാക്ഷനുകൽക്ക് ആറ് രൂപയും ജിഎസ്ടിയും ചാർജ് ഈടാക്കും.

രണ്ട് ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള ഐപിഎംഎസ് ട്രാൻസാക്ഷനുകൾക്ക് 10 രൂപയും ജിഎസ്ടിയുമാണ് ചാർജ്. ഫെബ്രുവരി 15 മുതലാണ് ചാർജ് ഈടാക്കൽ നിലവിൽ വരുക. പരമാവധി 5 ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐഎംപിഎസ് വഴി ഇടപാട് നടത്താൻ സാധിക്കുക. 1000 രൂപ വരെയുള്ള ഇടപാടുകൾ ബ്രാഞ്ചുകൾ വഴി ഫീസില്ലാതെ നടത്താം. 1000 മുതൽ 1,00,000 വരെയുള്ള ബ്രാ‌ഞ്ച് ഇടപാടുകൾക്ക് നാലു രൂപയും ജിഎസ്ടിയുമാണ് ചാർജ് വരുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com