ഐഫോൺ 16 സീരിസ് എത്തി; പിന്നാലെ ഐഫോൺ 15 പ്രോ മോഡലുകൾ പിൻവലിച്ച് ആപ്പിൾ

ഐഫോണ്‍ 15 പ്രോ മോഡലുകള്‍ പിന്‍വലിച്ചതോടെ വിപണിയില്‍ ഐഫോണ്‍ 16 സീരീസില്‍ മാത്രമായിരിക്കും ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭിക്കുക
iphone 16 series apple discontinues iphone 15 pro models
ഐഫോൺ 16 സീരിസ് എത്തി; പിന്നാലെ ഐഫോൺ 15 പ്രോ മോഡലുകൾ പിൻവലിച്ച് ആപ്പിൾrepresentative image
Updated on

ഐഫോൺ 16 സീരിസ് പുറത്തിറങ്ങിയതിനു പിന്നാലെ പഴയ ഐഫോൺ മോഡലുകളിൽ ചിലത് വിപണിയിൽ നിന്ന് പിൻവലിച്ച് ആപ്പിൾ. ഇവയിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് ഐഫോൺ 13 എന്നീ മോഡലുകളും ഉൾപ്പെടുന്നു. ഇവയുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചതായി ആപ്പിൾ അറിയിച്ചു. ഇതോടൊപ്പം ഐഫോൺ 15, ഐഫോൺ 14 എന്നീ മോഡലുകളുടെ വില 10,000 രൂപയോളം കുറച്ചിട്ടുണ്ട്.

ഐഫോണ്‍ 15 പ്രോ മോഡലുകള്‍ പിന്‍വലിച്ചതോടെ വിപണിയില്‍ ഐഫോണ്‍ 16 സീരീസില്‍ മാത്രമായിരിക്കും ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭിക്കുക. നിലവിലുള്ള ഐഫോണ്‍ 15 പ്രോ മാക്സ് ഉപഭോക്താക്കൾക്ക് സോഫ്റ്റ് വെയർ അപ്ഡേഷനിലൂടെ ആപ്പിൾ ഇന്‍റലിജൻസ് ലഭിക്കുമെങ്കിലും ഐഫോൺ 15 പ്രോ ഇനി പുതിയത് വാങ്ങാനാവില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com