ഐപിഎല്‍ മൂല്യം 1.56 ലക്ഷം കോടി രൂപ!

ലോകമെമ്പാടും ഏറ്റവുമധികം ആളുകള്‍ കാണുന്ന കായിക ഇനങ്ങളിലൊന്നായി ഐപിഎല്‍ മാറിക്കഴിഞ്ഞു
IPL market value soars over 1.56 lakh crores

ഐപിഎല്‍ മൂല്യം 1.56 ലക്ഷം കോടി രൂപ!

file image

Updated on

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐപിഎല്‍) മൂല്യം 1.56 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 12.9 ശതമാനത്തിന്‍റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് ആഗോള നിക്ഷേപ ബാങ്കായ ഹൗലിഹാന്‍ ലോകിയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ കായിക ആസ്തികളില്‍ ഒന്നായി ഐപിഎല്‍ മാറിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2025ല്‍ മാത്രം ഐപിഎല്ലിന്‍റെ ബ്രാന്‍ഡ് മൂല്യം 32,721 കോടി രൂപ ഉയര്‍ന്നു. 2008ലാണ് ഐപിഎല്‍ ആരംഭിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഐപിഎല്‍ ഇന്ത്യന്‍ കായികരംഗത്ത് ആധിപത്യം സ്ഥാപിച്ചെന്നു മാത്രമല്ല, ബ്രോഡ്കാസ്റ്റിങ്ങിലും സ്‌പോണ്‍സര്‍ഷിപ്പ് സ്ട്രാറ്റജിയിലും ഫ്രാഞ്ചൈസി പ്രവര്‍ത്തനങ്ങളിലും ആഗോള നിലവാരം രൂപപ്പെടുത്തിയെടുത്ത പ്ലാറ്റ്‌ഫോമായി മാറി.

ഓരോ വര്‍ഷം പിന്നിടുമ്പോഴും ഐപിഎല്ലിന് ആഗോളതലത്തില്‍ പ്രേക്ഷകര്‍ വര്‍ധിച്ചുവരുകയാണ്. 2025ലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം വീക്ഷിച്ച പ്രേക്ഷകരുടെ എണ്ണം പുതിയ റെക്കോഡിട്ടു. ജിയോ സിനിമാസില്‍ 60 കോടിയിലധികം പേരാണ് ഫൈനല്‍ മത്സരം കണ്ടത്. ഇതോടെ ലോകമെമ്പാടും ഏറ്റവുമധികം ആളുകള്‍ കാണുന്ന കായിക ഇനങ്ങളിലൊന്നായി ഐപിഎല്‍ മാറുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com