മാർക്ക് ആൻഡ് സേവ് 'മില്യൺ ഡ്രീംസ്' ക്യാംപെയ്ൻ: ക്യാഷ് പ്രൈസും കാറുകളും ഉൾപ്പെടെ സമ്മാനങ്ങൾ

ഒക്റ്റോബർ 1 മുതൽ ഡിസംബർ 31 വരെ യുഎഇയിലെ മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിലാണ് ക്യാംപെയ്ൻ
മാർക്ക് ആൻഡ് സേവ് 'മില്യൺ ഡ്രീംസ്' ക്യാംപെയ്ൻ: ക്യാഷ് പ്രൈസും കാറുകളും ഉൾപ്പെടെ സമ്മാനങ്ങൾ

'യുവർ സേവിങ്ങ് സ് യുവർ ഹൈപ്പർ മാർക്കറ്റ്' എന്ന ആശയത്തിലാണ് ക്യാംപെയ്ൻ നടത്തുന്നതെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽ പി.

Updated on: 

ദുബായ്: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് ഗ്രൂപ്പ് 'മില്യൺ ഡ്രീംസ്' എന്ന പേരിൽ പുതിയ ക്യാംപെയ്ൻ പ്രഖ്യാപിച്ചു. ഒക്റ്റോബർ 1 മുതൽ ഡിസംബർ 31 വരെ യുഎഇയിലെ മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിലാണ് ക്യാംപെയ്ൻ. നൂറ് ദിർഹത്തിനോ അതിൽ കൂടുതലോ തുകയ്ക്ക് ഷോപ്പിങ് നടത്തുന്ന ഉപയോക്താക്കൾക്ക് ക്യാംപെയ്നിലൂടെ വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

2 ലക്ഷം ദിർഹത്തിന്‍റെ മെഗാ ക്യാഷ് പ്രൈസിന് പുറമെ 13 പുതിയ കാറുകൾ, 100 ഗോൾഡ് കോയിനുകൾ, 10 ഐ ഫോണുകൾ, 10 സ്മാർട്ട് ടി വികൾ, 200 ഷോപ്പിംഗ് വൗച്ചറുകൾ എന്നീ സമ്മാനങ്ങളും ക്യാംപെയ്ന്‍റെ ഭാഗമായി നൽകുമെന്ന് ഡയറക്ടർ നവാസ് ബഷീർ കെ.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'യുവർ സേവിങ്ങ് സ് യുവർ ഹൈപ്പർ മാർക്കറ്റ്' എന്ന ആശയത്തിലാണ് ക്യാംപെയ്ൻ നടത്തുന്നതെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽ പി. വ്യക്തമാക്കി.

കാറ്റഗറി ഹെഡ് സൗരഭ് ദീപ്ത ചാറ്റർജി, കാറ്റഗറി ഹെഡ് റഹൻ അഹ്മദ്, കാറ്റഗറി ഹെഡ് സുധീപ് സുരേന്ദ്രബാബു, മാർക്കറ്റിംഗ് മാനേജർ ആഫിദ് അഹ്മദ് സിദ്ദിഖി, മാർക്കറ്റിംഗ് ഹെഡ് വൈശാഖ്, ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജർ ഫഹദ് ടോട്ടശ്ശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com