സിം റീചാര്‍ജ്: പുതിയ നിയമങ്ങളുമായി ജിയോയും എയര്‍ടെല്ലും | Video
റീചാര്‍ജ് ചെയ്യാതെ സിം എത്ര ദിവസം സജീവമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ ? എയര്‍ടെല്ലും ജിയോയും ഇക്കാര്യത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്. സിം റീചാര്‍ജ് ചെയ്തില്ലെങ്കില്‍ പ്ലാന്‍ വാലിഡിറ്റി കഴിഞ്ഞു 7 ദിവസത്തിന് ശേഷം ജിയോയും 15 ദിവസങ്ങൾക്ക് ശേഷം എയര്‍ടെലും ഔട്ട് ഗോയിങ് കോളുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
90 ദിവസത്തേക്ക് റീചാര്‍ജോ മറ്റ് പ്രവര്‍ത്തനമോ ഇല്ലെങ്കില്‍ സിം ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും എന്നതാണ് ജിയോയുടെ പുതുക്കിയ നിയമം. എയര്‍ടെലിൽ 60 ദിവസത്തിൽ കൂടുതൽ റീചാർജ് ചെയ്യാതെ ഇരുന്നാൽ നമ്പര്‍ ബ്ലോക്ക് ചെയ്യും.
സിം ആക്റ്റിവിറ്റി സജീവമായി നിലനിര്‍ത്തണമെങ്കില്‍, 28 മുതല്‍ 84 ദിവസം വരെ നിരന്തരം ചെറിയ തോതില്‍ റീചാര്‍ജ് ചെയ്യണം. പ്രവര്‍ത്തനം തുടരാന്‍ നിങ്ങള്‍ കുറഞ്ഞത് ഒരു കോള്‍ അല്ലെങ്കില്‍ മൊബൈല്‍ ഡാറ്റ ഉപയോഗം തുടര്‍ന്നും നടത്തണം. അതുകൊണ്ട് മുന്‍കൂട്ടി ടോപ്പ് അപ്പ് ചെയ്ത് ഇടയ്ക്കിടെ സിം ഉപയോഗിക്കുക.