

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇ-മാർക്കറ്റ് പ്ലേസുകളിലൊന്നായ ജിയോമാർട്ട്, 2023 ഒക്‌ടോബർ 8 മുതൽ അതിൻ്റെ വാർഷിക ഉത്സവ വിൽപ്പന ജിയോ ഉത്സവ് - സെലിബ്രേഷൻസ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ജിയോമാർട്ട് ഉപഭോക്താക്കൾക്ക് 50% മുതൽ 80% വരെ കിഴിവുകൾ ലഭിക്കും.
ഇലക്‌ട്രോണിക്‌സ്, വീട് & അടുക്കള ഉത്പ്പന്നങ്ങൾ, ഫാഷൻ & ലൈഫ്സ്റ്റൈൽ, ബ്യൂട്ടി, എഫ്.എം.സി.ജി., ഗ്രോസറി, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങി ഓരോ മണിക്കൂർ തോറും ഫ്ലാഷ് ഡീലുകളും അധിക ഉത്സവകാല ഡിസ്‌കൗണ്ടുകളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ജിയോമാർട്ടിൽ നിന്ന് തിരഞ്ഞെടുക്കാം.
സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 80% വരെ കിഴിവിനൊപ്പം ഗൃഹോപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ, സൗണ്ട്‌ബാറുകൾ എന്നിവയിൽ 70% വരെ കിഴിവും ലഭ്യമാണ്. ജിയോമാർട്ട് 48 മണിക്കൂറിനുള്ളിൽ സൗജന്യ ഇൻസ്റ്റാളേഷൻ ഓഫർ ചെയ്യുന്നു, 12 മാസം വരെ പലിശ ഇല്ലാത്ത ഇ.എം.ഐ യും സൗജന്യ ഡെലിവറിയും ലഭ്യമാണ്. സ്‌മാർട്ട്‌ഫോണുകളിൽ ഉപഭോക്താക്കൾക്ക് 15,000* രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ആസ്വദിക്കാം.
ജിയോമാർട്ടിൻ്റെ ജിയോ ഉത്സവ്- സെലിബ്രേഷൻസ് ഓഫ് ഇന്ത്യ സെയിൽ ഓഫറുകൾ ഇങ്ങനെ
ജിയോഉത്സവ് - സെലിബ്രേഷൻസ് ഓഫ് ഇന്ത്യ സെയിൽ 2023 ഒക്ടോബർ 8 മുതൽ ആരംഭിക്കുന്നു, ഇലക്ട്രോണിക്സ്, ഹോം & കിച്ചൻ, ഫാഷൻ & ലൈഫ്സ്റ്റൈൽ, ബ്യൂട്ടി, എഫ്എംസിജി, ഗ്രോസറി, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം മികച്ച കിഴിവുകളും ഓഫറുകളും ലഭിക്കും .
2 ദശലക്ഷത്തിലധികം പുതിയ ഉത്പ്പന്നങ്ങൾ , ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ
ജിയോഉത്സവ് - സെലിബ്രേഷൻസ് ഓഫ് ഇന്ത്യ സെയിലിന്റെ ഭാഗമായി, പ്ലാറ്റ്‌ഫോമിൽ ഓരോ 24 മണിക്കൂറിലും ഫ്ലാഷ് ഡീലുകളോടെ എല്ലാ വിഭാഗങ്ങളിലും 50% മുതൽ 80% വരെ ഓഫറുകൾ ലഭിക്കും.
48 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് സൗജന്യ ഇൻസ്‌റ്റലേഷനും സ്‌മാർട്ട്‌ഫോണുകളിൽ 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഇലക്ട്രോണിക്‌സിന് 70% വരെ കിഴിവും ലഭിക്കും.
99 രൂപ മുതൽ ആരംഭിക്കുന്ന ഹോം, ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങളുടെ ചില മികച്ച ഡീലുകൾക്കൊപ്പം 230 രൂപ മുതൽ 70% വരെ വിലക്കുറവിൽ രാജ്യത്തിന്റെ തനതായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന കൈത്തറി, കരകൗശല വസ്തുക്കൾ ലഭ്യമാണ്. ജിയോമാർട്ടിന്റെ 10 ലക്ഷത്തിലധികം സ്‌റ്റൈലുകളുടെയും 500 ലധികം ബ്രാൻഡുകളുടെയും ഫാഷൻ കളക്ഷനുകളിൽ ഇന്ത്യൻ, പാശ്ചാത്യ വസ്ത്രങ്ങൾക്ക് 40-80% വരെ കിഴിവും ലഭ്യമാണ്.