ജോര്‍ട്ടി എം. ചാക്കോ കേരള ബാങ്ക് സിഇഒ

റിസര്‍വ് ബാങ്കും ഈ നിയമനം നേരത്തെ അംഗീകരിച്ചിരുന്നു
ജോര്‍ട്ടി എം. ചാക്കോ കേരള ബാങ്ക് സിഇഒ

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്‍റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ജോര്‍ട്ടി എം. ചാക്കോ ചുമതലയേറ്റു.

നിലവിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിയമനം. റിസര്‍വ് ബാങ്കും ഈ നിയമനം നേരത്തെ അംഗീകരിച്ചിരുന്നു.

ഐഡിബിഐ ബാങ്കിന്‍റെ റീട്ടെയ്‌ല്‍ ബാങ്കിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്റ്ററായി അഞ്ച് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ജോര്‍ട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com