
കൊച്ചി: വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്‍റെ ആത്മകഥ "സ്പ്രെഡിങ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബർ അഞ്ചിനു പ്രകാശനം ചെയ്യും. ചടങ്ങിൽ ജോയ് ആലുക്കാസ് ആഗോള ബ്രാന്‍ഡ് അംബാസഡർ ബോളിവുഡ് താരം കജോൾ ദേവ്ഗണ്‍ മുഖ്യാതിഥിയാകും. ഹാപർ കോളിൻസാണു പ്രസാധകർ. പുസ്തകത്തിന്‍റെ മലയാളം, അറബി പരിഭാഷകളും പണിപ്പുരയിലാണ്.
ജോയ് ആലുക്കാസിന്‍റെ സംരഭകത്വ ജീവിതവും, നേതൃപാടവവും, ഒരു ബ്രാന്‍ഡിനെ സഷ്ടിച്ച് ആഗോള പ്രശസ്തമാക്കിയതുമുള്‍പ്പെടെ പ്രചോദനാത്മകമായ ജീവിതമാണു രചനയിലൂടെ വായനക്കാരിലെത്തുന്നത്. നിലവില്‍ യുഎഇ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ പുസ്തകം ഇ-കൊമേഴ്സ് പോര്‍ട്ടലുകളില്‍ ലഭ്യമാണ്.
" ജീവിതകഥ വായനക്കാരെ പ്രചോദിപ്പിക്കുകയും ഒരിക്കലും ഉപേക്ഷിക്കാത്ത മനോഭാവം വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുസ്തകം ലോകമെമ്പാടും പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഹാര്‍പ്പർ കോളിന്‍സിനോട് ആത്മാ ർഥമായി നന്ദി അറിയിക്കുന്നു,'' ജോയ് ആലുക്കാസ് പറഞ്ഞു. യുഎഇയെ രൂപപ്പെടുത്തിയ മികവുറ്റ സംരംഭകത്വ മനോഭാവത്തിന്‍റെ എല്ലാം തികഞ്ഞ പ്രതിരൂപമാണ് ജോയ് ആലുക്കാസെന്ന് പുസ്തകത്തെക്കുറിച്ച് യുഎഇ ഫോറിന്‍ ട്രേഡ് സഹമന്ത്രി ഡോ. താനി അഹ്മദ് അല്‍ സെയൂദി അഭിപ്രായപ്പെട്ടു.