
മുംബൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാൻ ഇന്ത്യൻ അംബാസിഡറായി പ്രശസ്ത നടൻ ആർ. മാധവൻ ചുമതല ഏറ്റെടുത്തു. പ്രമുഖ നടി കീർത്തി സുരേഷ് തുടരും. ഇരുവരും ബ്രാൻഡ് അംബാസിഡർമാരായ കരാർ മുംബൈയിൽ ഒപ്പുവച്ചു.
പാൻ ഇന്ത്യയിൽ ധൃതഗതിയിൽ വളരാൻ പദ്ധതിയിടുന്ന ജോസ് ആലുക്കാസ് ബ്രാൻഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തിരഞ്ഞെടുത്തതെന്നും സ്വർണത്തിലും ഡയമണ്ടിലുമുള്ള ജോസ് ആലുക്കാസിന്റെ ബ്രാൻഡുകളെ കീർത്തി സുരേഷ് തുടർന്നും പ്രതിനിധീകരിക്കുമെന്നും ചെയർമാൻ ജോസ് ആലുക്ക അറിയിച്ചു.
ഇരു താരങ്ങളും ഇന്ത്യയൊട്ടാകെ നേടിയ അംഗീകാരം ആലുക്കാസ് 58 വർഷമായി സത്യസന്ധമായി നടത്തുന്ന ജ്വല്ലറി വ്യാപാരത്തെക്കുറിച്ചുള്ള പ്രചാരണങ്ങളെ ഇനി നയിക്കുമെന്നും ജോസ് ആലുക്കാസ് പറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടകം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലായി ദക്ഷിണേന്ത്യയിൽ സുസ്ഥിരമായി സ്വർണവ്യാപാരത്തെ മുന്നോട്ടു നയിക്കുന്നത് ജോസ് ആലുക്കാസാണ്.
സത്യസന്ധവും സമൂഹത്തെ നയിക്കുന്നതുമായ ജോസ് ആലുക്കാസിന്റെ പ്രചാരണങ്ങളിൽ ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്ന് മാധവൻ പറഞ്ഞു. പുതിയ കാലത്തിന്റെയും സ്ത്രീകളുടെയും ആഗ്രഹങ്ങളെ ആഭരണ ഡിസൈനിലൂടെ ആവിഷ്കരിക്കുന്ന ജ്വല്ലറിയാണ് ജോസ് ആലുക്കാസെന്ന് കീർത്തി സുരേഷ് പറഞ്ഞു. മുംബൈയിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനെജിങ് ഡയറക്റ്റർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോൺ ആലുക്ക എന്നിവർ ആർ. മാധവനും കീർത്തി സുരേഷുമായുള്ള കരാർ കൈമാറി.