യുപിഐ ആപ്പുകളില്‍ മാറ്റം വരുന്നു!

സ്മാര്‍ട്ട് ഡിവൈസുകള്‍, ധരിക്കാവുന്ന ഗാഡ്ജെറ്റുകള്‍ (വെയറബിള്‍), വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് യുപിഐ പണമിടപാട് സാധ്യമാകും
സ്മാര്‍ട്ട് ഡിവൈസുകള്‍, ധരിക്കാവുന്ന ഗാഡ്ജെറ്റുകള്‍ (വെയറബിള്‍), വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് യുപിഐ പണമിടപാട് സാധ്യമാകും

യുപിഐ ആപ്പുകളില്‍ മാറ്റം വരുന്നു!

Updated on

കൊച്ചി: രാജ്യത്തെ ഇന്‍സ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റര്‍ഫേസ് (UPI) പുത്തന്‍ രൂപമാറ്റത്തിലേക്ക്. സ്മാര്‍ട്ട് ഡിവൈസുകള്‍, ധരിക്കാവുന്ന ഗാഡ്ജെറ്റുകള്‍ (വെയറബിള്‍), വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് യുപിഐ പണമിടപാട് സാധ്യമാക്കുന്ന തരത്തിലാണ് മാറ്റം. നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍പിസിഐ) വാര്‍ഷിക പദ്ധതിയുടെ ഭാഗമാണിത്.

നിലവില്‍ എല്ലാ യുപിഐ ഇടപാടുകളും മൊബൈല്‍ ഫോണുകളുടെ സഹായത്തോടെ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താവിന്‍റെ പ്രാഥമിക യുപിഐ ഐഡിയുമായി ബന്ധിപ്പിച്ച മറ്റ് വെര്‍ച്വല്‍ പേയ്മെന്‍റ് അഡ്രസുകളിലൂടെയും സ്മാര്‍ട്ട് ഡിവൈസുകള്‍ക്ക് ഇടപാടുകള്‍ സാധ്യമാകും. ഇതോടെ മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ മറ്റ് ഇന്‍ര്‍നെറ്റ് ഒഫ് തിങ്സ് (ഐഒടി) ഡിവൈസുകള്‍ ഉപയോഗിച്ചും ഇടപാടുകള്‍ നടത്താനാകും.

യുപിഐ സര്‍ക്കിള്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇവ സാധ്യമാകുന്നത്. നിങ്ങളുടെ യുപിഐ അക്കൗണ്ട് ഉപയോഗിക്കാന്‍ മറ്റൊരാള്‍ക്ക് (സെക്കൻഡറി യൂസര്‍) അനുവാദം നല്‍കാവുന്ന ഫീച്ചറാണിത്. പണമിടപാടിന്‍റെ പൂര്‍ണ നിയന്ത്രണം പ്രാഥമിക ഉപയോക്താവിന്‍റെ പക്കല്‍ തന്നെ നിലനിർത്താനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

യുപിഐ സര്‍ക്കിള്‍ ഉപയോഗിച്ച് മറ്റൊരു ഡിവൈസില്‍ പണമിടപാട് നടത്താനുള്ള അനുമതി കൊടുക്കുകയാണ് ആദ്യഘട്ടം. ഇതോടെ രണ്ടാമത്തെ ഡിവൈസിനും പ്രത്യേകം യുപിഐ ഐഡി ലഭിക്കും. നിലവില്‍ യുപിഐ ആപ്പിലുള്ള ഓട്ടൊ പേ ഓപ്ഷന്‍ കൂടി എനേബിള്‍ ചെയ്താല്‍ ബില്ലടയ്ക്കാനുള്ള സമയമാകുമ്പോള്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ക്ക് മറ്റൊരു നിർദേശത്തിന്‍റെയും ആവശ്യമില്ലാതെ പണമിടപാട് തുടങ്ങാന്‍ കഴിയും. ഉപയോക്താവ് നല്‍കിയ മാന്‍ഡേറ്റ് ആക്റ്റീവായിരിക്കുന്ന കാലം വരെയും ഇത് തുടരും.

സുരക്ഷിതമായി ഇത്തരം പണമിടപാട് സാധ്യമാക്കുന്ന പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. നിയമപരമായ അനുമതികള്‍ കൂടി ലഭിച്ചാല്‍ വരാനിരിക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ഈ സംവിധാനം എന്‍പിസിഐ അവതരിപ്പിക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ എന്‍പിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com