

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവൻ വില 94,000 ത്തിലേക്ക്!
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് ഒറ്റയടിക്ക് 920 രൂപ വര്‍ധിച്ച് 93,720 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 11,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപ കുറഞ്ഞ് ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്.
എന്നാല്‍ ഈ വര്‍ധന താല്‍ക്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.