
വീണ്ടും ഇടിഞ്ഞ് സ്വർണവില; രണ്ടുദിവസത്തിനിടെ രേഖപ്പെടുത്തിയത് 1400 രൂപയുടെ കുറവ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്. പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,640 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
കുതിപ്പ് തുടരുന്നതിനിടെ ശനിയാഴ്ച സ്വർണവിലയിൽ ഒറ്റയടിക്ക് 1200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 73,000 രൂപയ്ക്കു മുകളിൽ നിന്ന സ്വർണവില 72,000 രൂപയ്ക്കു താഴെ എത്തുകയായിരുന്നു. തുടർന്ന് ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന വിലയിൽ തിങ്കളാഴ്ച വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.