

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 880 രൂപ കുറഞ്ഞു
file image
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ 14,520 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 880 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,16,160 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,880 രൂപയും പവന് 720 രൂപ കുറഞ്ഞ് 95,040 രൂപയുമാണ് വില.
യുഎസിലെ ജോബ് റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇപ്പോള്‍ സ്വര്‍ണവില ഇടിയാനുള്ള കാരണങ്ങളിലൊന്ന്. ഇതിനൊപ്പം ഡോളര്‍ ഇന്‍ഡക്‌സ് കരുത്താര്‍ജിക്കുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.ഇതേ രീതിയില്‍ യുഎസിലെ സാമ്പത്തിക സാഹചര്യം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയും.