ആശ്വസിക്കാൻ സമയം കിട്ടിയില്ല! വീണ്ടും ലക്ഷം കടന്ന് സ്വർണവില

തിങ്കളാഴ്ച മാത്രം മൂന്നാം തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടാവുന്നത്
kerala gold rate today 23-03-2026

ആശ്വസിക്കാൻ സമയം കിട്ടിയില്ല! വീണ്ടും ലക്ഷം കടന്ന് സ്വർണവില

representative image

Updated on

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം സ്വർണവിലയിൽ മൂന്നാം തവണയും മാറ്റം. രാവിലെയും ഉച്ചയ്ക്കുമായി 7,560 രൂപയുടെ ഇടിവ് രേഖപ്പെടുത്തി ഒരു ലക്ഷത്തിന് താഴെ എത്തിയ സ്വർണവില വൈകിട്ടോടെ വീണ്ടും ലക്ഷം കടന്നു. പവന് 1,600 രൂപ വർധിച്ച് 1,01,080 രൂപയിലേക്കാണ് സ്വർണം വീണ്ടും ഉയർന്നത്. ഗ്രാമിന് 200 രൂപ കൂടി 12,635 രൂപയിലുമെത്തി.

രാവിലെ പവന് 4,360 രൂപയായിരുന്നു കുറഞ്ഞത്. പിന്നാലെ ഉച്ചയോടെ 3,200 രൂപയും പവന് കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില 99,480 രൂപയായി ഇടിഞ്ഞിരുന്നു. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നത്.

പിന്നാലെ ആശ്വസിക്കാൻ സമയം കിട്ടും മുൻപ് സ്വർണം വീണ്ടും ഒരു ലക്ഷം കടന്നിരിക്കുകയാണ്. തുടർച്ചയായി ഇടിവുണ്ടാവും എന്ന പ്രതിക്ഷകൾക്ക് വിള്ളൽ വീഴിച്ചാണ് സ്വർണവില ഉയർന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ എങ്ങോട്ടാണ് സ്വർണവിലയുടെ പോക്കെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com