
കൊച്ചി: വിദേശ യാത്രയ്ക്കായി റെക്കോഡ് തുക ചെലവഴിച്ച് ഇന്ത്യക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മാത്രം ഏകദേശം 1,000 കോടി ഡോളര്‍ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ചെലവു കൂടിയാണിത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വിദേശ യാത്രയ്ക്കായി 700 കോടി ഡോളര്‍ ചെലവഴിച്ചിരുന്നു.
ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022 ഡിസംബറില്‍ ഇന്ത്യക്കാര്‍ 11 കോടി ഡോളറാണ് വിദേശ യാത്രയ്ക്കായി ചെലവഴിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രിലിനും ഡിസംബറിനുമിടയില്‍ 99.9 കോടി ഡോളറാണ് ചെലവഴിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. യാത്രയ്ക്കായി മാത്രമല്ല ഓഹരി നിക്ഷേപത്തിനും വലിയ തുക ഇന്ത്യയില്‍ നിന്ന് വിനിമയം ചെയ്യുന്നുണ്ട്. വിദേശ കമ്പനികളിലെ ഓഹരി നിക്ഷേപത്തിനായി 2018 സാമ്പത്തിക വര്‍ഷം മുതല്‍ ഏകദേശം 1,000 കോടി ഡോളറാണ് അയക്കുന്നത്. അഞ്ച് വര്‍ഷങ്ങളായി ഏകദേശം ഇതേ തുകയാണ് വിനിമയം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
മക്കളുടെ വിദ്യാഭ്യാസം, സമ്മാനങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്കും ഇന്ത്യക്കാര്‍ വിദേശനാണ്യ വിനിമയം നടത്തുന്നുണ്ട്. ഏകദേശം 1935 കോടി ഡോളറാണ് വിദേശത്തേക്ക് അയച്ചിരിക്കുന്നത്. 2022ല്‍ 1,961 കോടി ഡോളറാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്. വിദേശ യാത്രകള്‍ക്കുള്ള ചെലവ് വർധിക്കുന്നതിനാല്‍, വിദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ക്കായി പണം ചെലവഴിക്കുന്നത് കുറവാണ്. എന്നാല്‍ റെമിറ്റന്‍സ് സ്കീമിന് കീഴിലുള്ള വിദേശ പണമിടപാടിന് ഈടാക്കുന്ന ടിഡിഎസ് അഞ്ച് ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താനുള്ള ബജറ്റ് പ്രഖ്യാപനം ഈ പണം ഒഴുക്കിനെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2004ല്‍ അവതരിപ്പിച്ച എല്‍ആര്‍എസ് സ്കീം അനുസരിച്ച്, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും
25,0000 ഡോളര്‍ വരെ വിദേശത്തേക്ക് അയക്കാനാകും. ഏതെങ്കിലും കറന്റ് അക്കൗണ്ട് അല്ലെങ്കില്‍ കാപിറ്റല്‍ അക്കൗണ്ട് ഇടപാടുകള്‍ക്കോ അല്ലെങ്കില്‍ ഇവയ്ക്കു രണ്ടിനുമായോ ഇത്രയും തുകയാണ് അയക്കാന്‍ ആകുക. വിദേശത്തേക്കുള്ള പണമയയ്ക്കല്‍ നിരീക്ഷിക്കുന്നതിനും ആദായനികുതി റിട്ടേണുകളുമായി ഇവ ബന്ധിപ്പിക്കുന്നതിനുമാണ് 2020ല്‍ എല്‍ആര്‍എസ് സ്കീമിന് കീഴില്‍ അഞ്ച് ശതമാനം ടിസിഎസ് ഏര്‍പ്പെടുത്തിയത്. ഇത് ഇപ്പോള്‍ 20 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നതിനാല്‍ വിദേശ പണ വിനിമയത്തില്‍ കുറവുണ്ടായേക്കാം. എന്നാല്‍ ഇടിവ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.