ഇലക്‌ട്രിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾക്കും വില കുറ‍യും

വാഹനങ്ങൾക്കുള്ള ലിഥിയം അയോൺ ബാറ്ററി, മൊബൈൽ ഫോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിന് ആവശ്യമുള്ള വിവിധ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവ സർക്കാർ നീക്കം ചെയ്തു
key announcement made for lithium battery sector in 2025-26 union budget
ബാറ്ററികളുടെ വില കുറ‍യും
Updated on

ന‍്യൂഡൽഹി: വാഹനങ്ങൾക്കുള്ള ലിഥിയം അയോൺ ബാറ്ററി, മൊബൈൽ ഫോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിന് ആവശ്യമുള്ള വിവിധ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവ എടുത്തുകളയാൻ കേന്ദ്ര ബജറ്റിൽ നിർദേശം. ഇതോടെ ബാറ്ററികളുടെ വില കുറ‍യും. ബാറ്ററി വില കുറയുന്നത് ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയും കുറയാൻ ഇടയാക്കും.

ഇലക്‌ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററിയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന 35 ആവശ‍്യ ഘടകങ്ങൾക്കും മൊബൈൽ ഫോൺ ബാറ്ററിയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന 28 ആവശ‍്യ ഘടകങ്ങൾക്കുമാണ് സമ്പൂർണ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ ഉത്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും അധിക നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് സാധിക്കും.

പ്രാദേശികമായി ബാറ്ററി ഉത്പാദനം വർധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ടാറ്റ, ഓല ഇലക്ട്രിക്, റിലയൻസ് തുടങ്ങിയ കമ്പനികളെ ഇന്ത്യയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സർക്കാർ ലക്ഷ‍്യമിടുന്നത്.

മൂന്നാം മോദി സർക്കാരിന്‍റെ എട്ടാമത് സമ്പൂർണ ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രഖ‍്യാപനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com