എവിടെയും എപ്പോഴും ക്ലൗഡ് പാർട്ണർ: ഉപയോക്താക്കൾക്ക് വാഗ്ദാനവുമായി നിറ്റ് ലോജിക്സ്

ക്ലൗഡ് സാങ്കേതികവിദ്യയിലും ഡിജിറ്റൽ ട്രാൻസ്ഫൊർമേഷനിലും ആഗോളതലത്തിൽ തന്നെ മുന്നിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് നിറ്റ് ലോജിക്സിന്‍റെ പ്രവർത്തനം.
എവിടെയും എപ്പോഴും ക്ലൗഡ് പാർട്ണർ: ഉപയോക്താക്കൾക്ക് വാഗ്ദാനവുമായി നിറ്റ് ലോജിക്സ്
Updated on

ലോകത്തെ ഏറ്റവും വലിയ പല കമ്പനികൾക്കും ആകർഷകമായ വിപണി എന്ന നിലയിലാണ് ഇന്ത്യയിലെ ഡേറ്റ പ്രൊട്ടക്‌ഷൻ ബിൽ 2021 പ്രത്യകം ശ്രദ്ധേയമാകുന്നത്. ഈ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുക വഴി കമ്പനികൾക്ക് എതിരാളികളെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കാനാകും.

ഭൂതകാലത്തെക്കാൾ വളർച്ചയും വർത്തമാനകാലത്തിന്‍റെ രൂപപ്പെടുത്തലും ശോഭനമായ ഭാവിയുമാണ് ക്ലൗഡിൽ നിറ്റ് ലോജിക്സ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം. ക്ലൗഡിന്‍റെ സാങ്കേതിക മികവിനെ ഡൊമെയ്ൻ വൈദഗ്ധ്യവുമായി ഇണക്കിച്ചേർത്തുകൊണ്ട് മാറ്റങ്ങൾക്കു ഗതിവേഗം പകരുകയും മികച്ച ഫലം ഉറപ്പാക്കുകയുമാണ് തങ്ങൾ ചെയ്യുന്നതെന്ന് നിറ്റ് ലോജിക്സ് അവകാശപ്പെടുന്നു.

ക്ലൗഡ് സാങ്കേതികവിദ്യയിലും ഡിജിറ്റൽ ട്രാൻസ്ഫൊർമേഷനിലും ആഗോളതലത്തിൽ തന്നെ മുന്നിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് നിറ്റ് ലോജിക്സിന്‍റെ പ്രവർത്തനം. ഉപയോക്താക്കളുടെ വ്യവസായത്തെ ലളിതവത്കരിക്കാനും ശക്തിപ്പെടുത്താനും ഗുണപരമായ മാറ്റങ്ങൾക്കു വിധേയമാക്കാനും ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ക്ലൗഡ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരവധി ഉത്പന്നങ്ങളും മാനേജ്ഡ് സേവനങ്ങളും നിറ്റ് ലോജിക്സ് മുന്നോട്ടു വയ്ക്കുന്നു. കൂടുതലറിയാൻ വിഡിയൊ കാണുക:

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com