
കൊച്ചി: ജിസിഡിഎയുടെയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്‍റ് അഥോറിറ്റി) ഡയഗൺ വെഞ്ചേഴ്സിന്‍റെയും നേതൃത്വത്തിൽ നവംബർ 3, 4, 5 തീയതിയിൽ കലൂരിൽ നടത്താനിരുന്ന കാർ ബൂട്ട് സെയിൽ വ്യാപാരി വ്യവസായി ഏകോപന സമതിയുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി വച്ചതായി പ്രോഗ്രാം കോ-ഓഡിനേറ്റർ ജിജി പുളിക്കാവിൽ അറിയിച്ചു.
വ്യാപാരികളുടെ ആശങ്ക പരിഹരിക്കാനായി വ്യാപാരി വ്യവസായി സംഘടനാ നേതൃത്വവുമായി ജിസിഡിഎ ചർച്ച നടത്തും. കാർബൂട്ട് വിൽപന ഇന്ത്യയിലെ മറ്റു സിറ്റി കളിലും ഇന്ത്യക്ക് പുറത്തും വളരെ ഭംഗിയായി നടത്തുന്ന പരുപാടി ആണെന്നും അതിൽ നിന്നു കേരളത്തിന്, പ്രത്യേകിച്ച് കൊച്ചിക്കു മാറി നിൽക്കുവാൻ സാധിക്കുക ഇല്ലെന്നു ജിസിഡിഎ കൗൺസിൽ യോഗം അഭിപ്രായപെട്ടു.
വ്യാപാരികളുടെ ആശങ്കകൾ പൂർണമായും പരിഹരിച്ചും വ്യാപാരികളുടെ മുഴുവൻ സഘടനകളുടെയും പൂർണമായ പിന്തുണയോടും സഹകരണത്തോടും കൂടി കാർബൂട്ട് സെയിൽ നടത്താനാണ് ജിസിഡിഎയുടെയും സംഘാടക സ്ഥാപനമായ ഡയഗൺ വെഞ്ച്വേഴ്സിന്‍റെയും താല്പര്യമെന്നും പുതിയ തീയതി ഉടനെ തന്നെ അറിയിക്കുമെന്നും ജിജിപുളിക്കാവിൽ അറിയിച്ചു.