ലോൺ ആപ്പ് ഭീഷണി: കെവൈസി മാതൃകയിൽ മാറ്റം വരും

നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോണ്‍ ആപ്പുകള്‍ക്ക് മാത്രമേ ഇന്ത്യന്‍ ബാങ്കിങ് സംവിധാനം ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയൂ എന്ന് ഉറപ്പാക്കും
Symbolic image, loan app scam
Symbolic image, loan app scam
Updated on

ന്യൂഡൽഹി: അനധികൃത ലോണ്‍ ആപ്പുകളുടെ വര്‍ധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ബാങ്കുകള്‍ക്ക് കൂടുതല്‍ വിശദമായ കെവൈസി പ്രക്രിയ രൂപകല്‍പ്പന ചെയ്യാന്‍ റിസര്‍വ് ബാങ്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടു.

വ്യാജ വായ്പാ ആപ്പുകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോണ്‍ ആപ്പുകള്‍ക്ക് മാത്രമേ ഇന്ത്യന്‍ ബാങ്കിങ് സംവിധാനം ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയൂ എന്ന് ഇത് ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും നിയമലംഘനം ഉണ്ടായാല്‍ നിയമപ്രകാരമുള്ള നടപടിക്കും ഇതു സഹായകമാകും.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ അനധികൃത ലോൺ ആപ്പുകള്‍ക്കെതിരായ പരാതികളുടെ എണ്ണം 1,062 ആയി ഉയര്‍ന്നതായി ധനമന്ത്രാലയം അടുത്തിടെ ലോക്സഭയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിലെയും നിരവധി വകുപ്പുകള്‍ ലംഘിക്കുന്നതിനാല്‍ ഇത്തരം ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഗൂഗ്‌ള്‍, ആപ്പിള്‍ ആപ്പ് സ്റ്റോറുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കമ്പനികള്‍ പലപ്പോഴായി ഇത്തരം ആപ്പുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com