ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതല്‍

ശനിയാഴ്ച നടക്കുന്ന മിനി ഇന്‍ഫ്രാ എക്‌സ്‌പോയിൽ നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 50 സ്റ്റാളുകൾ
LENSFED
LENSFED

കൊച്ചി: എന്‍ജിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍റെ (ലെന്‍സ്‌ഫെഡ്) പതിമൂന്നാമത് സംസ്ഥാന സമ്മേളനം വെള്ളി, ശനി (ജനുവരി 26, 27) ദിവസങ്ങളിലായി എറണാകുളത്ത് നടക്കും. നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍, പെര്‍മിറ്റ് ഫീസ് വര്‍ധന, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

വെള്ളിയാഴ്ച വൈകിട്ട് 3.30 ന് ഗോശ്രീ പാലം മുതല്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ട് വരെ പ്രകടനം നടത്തും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴായിരത്തോളം എന്‍ജിനീയര്‍മാര്‍ പ്രകടനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്‍റ് സി.എസ്. വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍, എംഎല്‍എ മാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ശനിയാഴ്ച കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, ഉമ തോമസ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന്‍റെ ഭാഗമായി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ശനിയാഴ്ച മിനി ഇന്‍ഫ്രാ എക്‌സ്‌പോയും സംഘടിപ്പിക്കും. നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 50 സ്റ്റാളുകളാണ് പ്രദര്‍ശനത്തിനായി ഒരുക്കുന്നത്. 2024 - 2025 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Trending

No stories found.

Latest News

No stories found.