ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനം സമാപിച്ചു

നിർമാണ മേഖലാ പ്രശ്നങ്ങൾ ചർച്ച ചെയ്തു
ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി  ഗോശ്രീ പാലം മുതല്‍  എറണാകുളത്തപ്പന്‍ ഗ്രൗണ്ട് വരെ നടത്തിയ പ്രകടനത്തില്‍ നിന്ന്.
ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ഗോശ്രീ പാലം മുതല്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ട് വരെ നടത്തിയ പ്രകടനത്തില്‍ നിന്ന്.

കൊച്ചി: എന്‍ജിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍റെ (ലെന്‍സ്‌ഫെഡ്) പതിമൂന്നാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍, പെര്‍മിറ്റ് ഫീസ് വര്‍ധന, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കണം. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധന സര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് ജോലികളില്‍ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സിനെ ഉള്‍പ്പെടുത്തി ഈ മേഖലയെ കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തിന്‍റെ ഭാഗമായി ഗോശ്രീ പാലം മുതല്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ട് വരെ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 8000 എന്‍ജിനിയര്‍മാര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന പൊതു സമ്മേളനം ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്‍റ് സി.എസ്. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്‌ഫെഡിന്‍റെ ഒരു വര്‍ഷം നീണ്ട രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു.

കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്‍റ് സി.എസ്. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരുന്നു. ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി എം. മനോജ്, സംസ്ഥാന ട്രഷറര്‍ പി.ബി. ഷാജി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.വി. സജി, ആര്‍.കെ. മണിശങ്കര്‍, ഡോ. യു.എ. ഷബീര്‍, പി.എം. സനില്‍ കുമാര്‍, കെ. സലീം, പി. മമ്മദ് കോയ, ടി.സി.വി. ദിനേശ് കുമാര്‍, പി.ആര്‍. റെനീഷ് എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിന്‍റെ ഭാഗമായി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മിനി ഇന്‍ഫ്രാ എക്‌സ്‌പോയും സംഘടിപ്പിച്ചു.

Trending

No stories found.

Latest News

No stories found.