മസ്ക് ഒഴിയുന്നു; ട്വിറ്ററിന്‍റെ പുതിയ സിഇഒ ലിൻഡ യാക്കറിനോ

കഴിഞ്ഞ ഒക്‌ടോബറിലാണ് 44 ബില്യൺ യുഎസ് ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങുന്നത്
മസ്ക് ഒഴിയുന്നു; ട്വിറ്ററിന്‍റെ പുതിയ സിഇഒ ലിൻഡ യാക്കറിനോ
Updated on

സാൻഫ്രാൻസിസ്കോ: സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ സിഇഒ സ്ഥാനത്തുനിന്നും ഉടമസ്ഥനായ ഇലോൺ മസ്ക് പിൻമാറുന്നു. എൻബിസി യൂണിവേഴ്സ് കോംകാസ്റ്റ് എൻബിസിയൂണിവേഴ്സൽ എക്സിക്യൂട്ടിവ് ലിൻഡ യാക്കറിനോ ആയിരിക്കും പുതിയ സിഇഒ. ആറാഴ്ച‌യ്ക്കുള്ളിൽ ഇവർ ചുമതലയേൽക്കും.

കഴിഞ്ഞ ഒക്‌ടോബറിലാണ് 44 ബില്യൺ യുഎസ് ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങുന്നത്. ഇതിനു പിന്നാലെ മസ്ക് സിഇഒ സ്ഥാനത്തെത്തുകയും ചെയ്തു. ഇനിമുതൽ എക്സിക്യൂട്ടിവ് ചെയർ പദവിയിൽ അദ്ദേഹം തുടരും.

അതേസമയം, പുതിയ സ്ഥാനലബ്ധിയെക്കുറിച്ചു പ്രതികരിക്കാൻ യാക്കറിനോ ഇതുവരെ തയാറായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com