യുപിഐ വഴി തത്സമയ ക്രോസ് ബോര്‍ഡര്‍ ഇടപാട് സാധ്യമാക്കി ആക്സിസ് ബാങ്ക്

യുപിഐ വഴി തത്സമയ ക്രോസ് ബോര്‍ഡര്‍ ഇടപാട് സാധ്യമാക്കി ആക്സിസ് ബാങ്ക്
Updated on

കൊച്ചി: യുപിഐ നെറ്റ്വര്‍ക്ക് വഴി ആക്സിസ് ബാങ്ക് തത്സമയ ക്രോസ് ബോര്‍ഡര്‍ ഇടപാടുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇന്ത്യയ്ക്കും സിംഗപ്പൂരിനുമിടയില്‍ ക്രോസ് ബോര്‍ഡര്‍ പേയ്മെന്‍റുകള്‍ വികസിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും (എംഎഎസ്) സംയുക്ത സംരംഭത്തിന്‍റെ ഭാഗമായാണിത്. ക്രോസ് ബോര്‍ഡര്‍ ഇടപാടുകള്‍ വേഗത്തിലും ചെലവ് കുറഞ്ഞതുമാക്കുന്നതിന് യുപിഐയും സിംഗപ്പൂരിലെ പേനൗവും ബന്ധിപ്പിക്കും.

സിംഗപ്പൂരിലെ ലിക്വിഡ് ഗ്രൂപ്പ് പേനൗ വഴി ആരംഭിച്ച പി2പി വിദേശ ഇന്‍വേര്‍ഡ് റെമിറ്റന്‍സ് ഇടപാടുകളുടെ സെറ്റില്‍മെന്‍റ് ബാങ്കായി ആക്സിസ് ബാങ്ക് പ്രവര്‍ത്തിക്കും. ലിക്വിഡ് ഗ്രൂപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സിംഗപ്പൂരിലെ ഒരാള്‍ക്ക് ഇന്ത്യയിലെ യുപിഐ ഐഡിയുള്ള ആള്‍ക്ക് പണമടയ്ക്കാം.

ആഗോളതലത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റ് സൊല്യൂഷനുകള്‍ ലോകമെമ്പാടും എത്തിക്കുന്നതില്‍ ഈ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് എന്‍ഐപിഎല്‍ പ്രൊഡക്ട് ഡെവലപ്മെന്‍റ് മേധാവി റിന പെങ്കര്‍ പറഞ്ഞു.

അന്താരാഷ്ട്ര പേയ്മെന്‍റുകളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ എന്‍പിസിഐയുമായി സഹകരിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ആക്സിസ് ബാങ്കിന്‍റെ ഇവിപിയും പ്രൈവറ്റ്, പ്രീമിയം ബാങ്കിംഗ്, തേര്‍ഡ് പാര്‍ട്ടി പ്രോഡക്ട്സ് മേധാവിയുമായ സതീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com