

സെൻഡ് & വിൻ 2025
അബുദാബി: യുഎഇയിലെ പ്രമുഖ വിദേശ കറൻസി വിനിമയ, പണമിടപാട് സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ചിന്‍റെ ഈ വർഷത്തെ ഏറ്റവും വലിയ പ്രൊമോഷണൽ ക്യാമ്പയിൻ 'സെൻഡ് & വിൻ 2025' ലുലു എക്സ്ചേഞ്ച് അൽ വഹ്ദ ബ്രാഞ്ചിൽ നടന്ന മെഗാ നറുക്കെടുപ്പോടെ സമാപിച്ചു.
രാജ്യത്തുടനീമുള്ള ഉപയോക്താക്കളുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്ന മൂന്ന് മാസത്തെ ക്യാമ്പയിന്‍റെ സമാപനത്തിൽ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2025 ഓഗസ്റ്റ് 25 മുതൽ നവംബർ 22 വരെ നീണ്ടുനിന്ന ക്യാമ്പയിനിന് പൂർണപിന്തുണ നൽകിയത് പ്രമുഖ വ്യവസായ പങ്കാളികളായ യുഎഇ ഡോംഗ്ഫെംഗ് മോട്ടോർ കോർപ്പറേഷൻ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ മഹി ഖൂരി ഓട്ടോമോട്ടീവും, പ്രമുഖ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ഗോൾഡ് ഇക്കോസിസ്റ്റമായ കോംടെക് ഗോൾഡുമാണ്.
ക്യാമ്പയിൻ കാലയളവിൽ ലുലു എക്സ്ചേഞ്ച് വഴിയോ ലുലു മണി ആപ്പ് മുഖേനയോ ആദ്യമായി പണം അയച്ച ഉപയോക്താവിന് ഡോംഗ്ഫെംഗ് ഷൈൻ സെഡാൻ സമ്മാനമായി നേടാൻ അവസരം ലഭിച്ചു. മറ്റ് എല്ലാ ഇടപാടുകാർക്കും കോംടെക് ഗോൾഡിന്‍റെ ഒരു കിലോഗ്രാം വരെയുള്ള സ്വർണ്ണം സമ്മാനമായി ലഭിക്കാനുള്ള അവസരവും ലഭിച്ചു.
ക്യാമ്പയിനിന്‍റെ ഏറ്റവും വലിയ സമ്മാനമായ ഡോംഗ്ഫെംഗ് മേയ്ജ് എസ്‌യുവിക്കായുള്ള ഗ്രാൻഡ് മെഗാ നറുക്കെടുപ്പാണ് സമാപനത്തോടനുബന്ധിച്ച് നടന്നത്. അജയ് ചൗഹാൻ ഹക്കിം ചൗഹാൻ ബമ്പർ സമ്മാനം നേടി.