ലുലു റീടെയ്ൽ ഐപിഒ ചരിത്രമായി: മണിക്കൂറുകൾക്കം മുഴുവൻ ഓഹരികളും വിറ്റുതീർന്നു

527 കോടി ദിർഹം മൂല്യം വരുന്ന ഓഹരികളാണ്​ അതിവേഗം വിറ്റഴിഞ്ഞത്​​. 1.94 മുതൽ 2.04 ദിർഹം (44.40 മുതൽ 46.69 രൂപ) വരെയായിരുന്നു​ ഓഹരി വില
ലുലു റീടെയ്ൽ ഐപിഒ ചരിത്രമായി: മണിക്കൂറുകൾക്കം മുഴുവൻ ഓഹരികളും വിറ്റുതീർന്നു | Lulu IPO historical
ലുലു റീടെയ്ൽ ഐപിഒ ചരിത്രമായി: മണിക്കൂറുകൾക്കം മുഴുവൻ ഓഹരികളും വിറ്റുതീർന്നുRepresentative image
Updated on

സ്വന്തം ലേഖകൻ

ദുബായ്: മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ റീടെയ്ൽ ഐപിഒയിൽ ലുലു റീടെയ്‌ലിനു ചരിത്ര നേട്ടം. ലുലു റീടെയ്​ലിന്‍റെ പ്രഥമ ഓഹരി വിൽപ്പന തുടങ്ങിയ ആദ്യ ദിനം ​ മണിക്കൂറുകൾക്കം മുഴുവൻ ഓഹരികളും വിറ്റുതീർന്നു.

527 കോടി ദിർഹം മൂല്യം വരുന്ന ഓഹരികളാണ്​ അതിവേഗം വിറ്റഴിഞ്ഞത്​​. 1.94 മുതൽ 2.04 ദിർഹം (44.40 മുതൽ 46.69 രൂപ) വരെയായിരുന്നു​ ഓഹരി വില​. തിങ്കളാഴ്ച രാവിലെ എട്ടിന്​​ ഓഹരി വിൽപന ആരംഭിച്ചപ്പോൾ തന്നെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

എഡിസിബി, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, എച്ച്എസ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബായ് ഇസ്​ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്​ലാമിക് ബാങ്ക്, എഫ്ജി ഹെർമസ് യുഎഇ, മഷ്​റിഖ് ബാങ്ക് എന്നിവയിലൂടെയായിരുന്നു വിൽപ്പന.

ഒന്നാം ഘട്ട വിൽപ്പന അവസാനിച്ചെങ്കിലും നവംബർ അഞ്ച് വരെ നിക്ഷേപകർക്ക്​ ഓഹരികൾ വാങ്ങാൻ അവസരമുണ്ട്​. മൂന്നു ഘട്ടങ്ങളിലായി 25 ശതമാനം ഓഹരികളാണ് (258.2 കോടി)​ ലുലു റീ​ടെയ്​ൽ ​ഐപിഒയിലൂടെ വിറ്റഴിക്കുന്നത്​. 89 ശതമാനം ഓഹരികൾ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 10 ശതമാനം റീടെയ്ൽ നിക്ഷേപകർക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.

ഓരോ വ്യക്തിക്കും ചുരുങ്ങിയത്​ 1000 ഓഹരികളും, ലുലു ജീവനക്കാർക്ക്​ ചുരുങ്ങിയത്​ 2000 ഓഹരികളും ഉറപ്പായും ലഭിക്കും​. 1.8 ബില്യൺ ഡോളറാണ് ഓഹരി വിൽപ്പനയിലൂടെ ലുലു ലക്ഷ്യമിടുന്നത്​. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.

ആദ്യ വർഷത്തെ ലാഭത്തിൽ നിന്ന് 75 ശതമാനം ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com