ദുബായ് സത്വയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

ദുബായിലെ 28-മത്തേതും യുഎഇയിലെ 112- മത്തേതുമാണ് സത്വ ലുലു ഹൈപ്പർ മാർക്കറ്റ്
Lulu new hypermarket in Dubai
ദുബായ് സത്വയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്
Updated on

ദുബായ്: പ്രമുഖ റീട്ടെയ്‌ലറായ ലുലുവിന്‍റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് സത്വയിൽ പ്രവർത്തനം ആരംഭിച്ചു. ദുബായ് ലാൻഡ് ഡിപാർട്ട്മെൻറ് സിഇഒ മാജിദ് സഖർ അൽമറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ദുബായിലെ 28-മത്തേതും യുഎഇയിലെ 112- മത്തേതുമാണ് സത്വ ലുലു ഹൈപ്പർ മാർക്കറ്റ്. സത്വ, ജാഫ്‍ലിയ, ജുമേറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായവിധത്തിലാണ് ഹൈപ്പർ മാർക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

62,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഫ്രഷ് മാർക്കറ്റും ഡിപ്പാർട്ട്മെന്‍റ് സ്റ്റോറുമുണ്ട്. ഗ്രോസറി, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐടി ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇ കൊമേഴ്സ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

മൂന്ന് മുതൽ അഞ്ച് വർഷത്തിനകം നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒയുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്‍റെ 23- മത്തെ സ്റ്റോറാണ് ഇന്ന് തുറന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ദുബായിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റ് അടുത്ത് തന്നെ ആരംഭിക്കും. ജെ.എൽ.ടി, നാദ് അൽ ഹമ്മർ, ദുബായ് എക്സ്പോ സിറ്റി, ഊദ് അൽ മുതീന എന്നിവിടങ്ങളിലാണിത്. ഇത് കൂടാതെ വടക്കൻ എമിറേറ്റുകളിലെ ഖോർഫക്കാൻ, ഗലീല, സെയോഹ് എന്നിവിടങ്ങളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്ന് യൂസഫലി കൂട്ടിച്ചേർത്തു.

സിഇഒ സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു ദുബായ് റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com