ഈജിപ്റ്റിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; കെയ്‌റോയിൽ പുതിയ ഹൈപ്പർമാർക്കറ്റ്

ഈജിപ്റ്റ് ആഭ്യന്തര വിതരണ മന്ത്രി ഹൊസ്സം എൽ ഗരാഹി ഉദ്ഘാടനം ചെയ്തു; യുഎഇ അംബാസഡറും എം.എ. യൂസഫലിയും സാക്ഷി
Lulu Opens New Hypermarket in Al Obour City, Cairo

കെയ്റോയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനച്ചടങ്ങിൽനിന്ന്.

Updated on: 

കെയ്‌റോ: ഈജിപ്റ്റിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കെയ്‌റോയിലെ അൽ ഒബൂർ സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഈജിപ്റ്റിലെ യുഎഇ അംബാസഡർ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അൽ സാബി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, ഈജിപ്റ്റ് ആഭ്യന്തര വിതരണ മന്ത്രിയും ഈജിപ്റ്റ് ട്രേഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ചെയർമാനുമായ ഹൊസ്സം എൽ ഗരാഹി പുതിയ ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ഈജിപ്റ്റിൽ വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും, കൂടുതൽ നിക്ഷേപ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലുലുവിന്‍റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ഭരണനേതൃത്വത്തിന് എം.എ. യൂസഫലി നന്ദി അറിയിച്ചു.

1,06,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, പഴം-പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ബേക്കറി ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി വിപുലമായ ഉത്പന്നശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനായി വിശാലമായ പാർക്കിങ് സൗകര്യങ്ങളുംസെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്റ്റർ അഷ്റഫ് അലി എം.എ., ഗ്രൂപ്പ് ഡയറക്റ്റർ – ഗ്ലോബൽ ഓപ്പറേഷൻസ് ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ലുലു ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ഇന്‍റർനാഷണൽ ഹോൾഡിങ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് റാം, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്റ്റർ ഷാബു അബ്ദുൽ മജീദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.