EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം ലുലു റീട്ടെയ്‌ലിന്

നിക്ഷേപക രംഗത്തെ മികവിന് നൽകുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്‌ൽ
Lulu Retail bags EMEA award

EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം ലുലു റീട്ടെയ്‌ലിന്

Updated on

അബുദാബി: നിക്ഷേപക രംഗത്തെ മികവിന് നൽകുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്‌ൽ. മികച്ച നിക്ഷേപക പങ്കാളിത്തവും ആദ്യ സാമ്പത്തിക പാദ ത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്‍റെ പ്രാരംഭ ഓഹരി വിൽപ്പനയുടെ ഘട്ടത്തിൽ ലഭിച്ച മികച്ച സബ് സ്ക്രിപ്ഷനും, സമാഹരണവും, വിപണിമൂല്യവുമാണ് ലുലു റീട്ടെയ്‌ലിനെ ഈ നേട്ടത്തിന് അർഹരാക്കിയത്.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ നിക്ഷേപക വിപണിയിലെ മുൻനിര പുരസ്കാരങ്ങളിൽ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ പ്രതീകമാണ് ഈ പുരസ്‌കാരമെന്നും ഏറ്റവും മികച്ച നേട്ടങ്ങൾ നിക്ഷേപകർക്ക് ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com