മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​കയിൽ എം.എ. യൂസഫലി

ദു​ബാ​യി​ലെ പ്ര​മു​ഖ വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ന്‍ ബി​സി​ന​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്
മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​കയിൽ എം.എ. യൂസഫലി

ദു​ബാ​യ്: മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ദു​ബാ​യി​ലെ പ്ര​മു​ഖ വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ന്‍ ബി​സി​ന​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​നും അ​ബു​ദാ​ബി ചേം​ബ​ര്‍ വൈ​സ് ചെ​യ​ര്‍മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​യാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ചോ​യി​ത്ത് റാം ​ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എ​ല്‍.​ടി. പ​ഗ​റാ​ണി​യാ​ണ് യൂ​സ​ഫ​ലി​ക്ക് പി​ന്നി​ല്‍. ദു​ബാ​യ് ഇ​സ്‌​ലാ​മി​ക് ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ഡ്ന​ന്‍ ചി​ല്‍വാ​നാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​ത്. ലു​ലു ഫി​നാ​ന്‍ഷ്യ​ല്‍ ഹോ​ള്‍ഡി​ങ്സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ അ​ദീ​ബ് അ​ഹ​മ്മ​ദ്, സ്റ്റാ​ന്‍ഡേ​ർ​ഡ് ചാ​ര്‍ട്ടേ​ഡ് ബാ​ങ്ക് സി​ഇ​ഒ സു​നി​ല്‍ കൗ​ശ​ല്‍ എ​ന്നി​വ​ര്‍ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്താ​യി പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചു. ഗ​സാ​ന്‍ അ​ബൂ​ദ് ഗ്രൂ​പ്പ് സി​ഇ​ഒ സു​രേ​ഷ് വൈ​ദ്യ​നാ​ഥ​ന്‍, ബു​ര്‍ജി​ല്‍ ഹോ​ള്‍ഡി​ങ്സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ഷം​സീ​ര്‍ വ​യ​ലി​ല്‍, ഇ​മാ​മി ഗ്രൂ​പ്പ് ഡ​യ​റ​ക്റ്റ​ര്‍ പ്ര​ശാ​ന്ത് ഗോ​യ​ങ്ക എ​ന്നി​വ​രും റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ആ​ദ്യ പ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

ഗ​ള്‍ഫി​ലെ വാ​ണി​ജ്യ വ്യ​വ​സാ​യ രം​ഗ​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള അ​ബു​ദാ​ബി ചേം​ബ​റി​ന്‍റെ വൈ​സ് ചെ​യ​ര്‍മാ​നാ​യും യൂ​സ​ഫ​ലി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യ ഒ​രു വ്യ​ക്തി​യെ ഒ​രു സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ന്ന​ത പ​ദ​വി​യി​ല്‍ യു​എ​ഇ പ്ര​സി​ഡ​ന്‍റും അ​ബു​ദാ​ബി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ നി​യ​മി​ച്ച​ത്. യു​എ​ഇ​യു​ടെ വാ​ണി​ജ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ ന​ല്‍കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ഉ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ അ​ബു​ദാ​ബി അ​വാ​ര്‍ഡും യൂ​സ​ഫ​ലി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍, ഈ​ജി​പ്ത്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 247 ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളു​ള്ള ലു​ലു ഗ്രൂ​പ്പി​ല്‍ 43 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 65,000ത്തി​ല​ധി​കം ആ​ളു​ക​ളാ​ണു​ള്ള​ത്. യു​എ​സ്എ, യു​കെ, സ്പെ​യി​ന്‍, ഇ​റ്റ​ലി, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക, ഫി​ലി​പ്പൈ​ന്‍സ്, താ​യ്‌​ലാ​ന്‍ഡ് എ​ന്നി​ങ്ങ​നെ 23 രാ​ജ്യ​ങ്ങ​ളി​ലാ​യി ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ങ്ങ​ളും ഗ്രൂ​പ്പി​നു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com