തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യയിൽ ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്, വിഷയത്തിൽ നിയമപരമായ സാധ്യത പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ലുലു മാൾ വിവാദത്തിൽ പ്രതികരണവുമായി എം.എ. യൂസഫലി. ഏത് രാജ്യത്തും നിയമാധിഷ്ഠിതമായി മാത്രമേ ലുലു ഗ്രൂപ്പ് കാര്യങ്ങൾ നടപ്പാക്കാറുള്ളൂ. നിയമസംവിധാനങ്ങൾക്ക് അനുസൃതമായാണ് എല്ലാ കാര്യങ്ങളും ലുലു യാഥാർഥ്യമാക്കുന്നത്. തൃശൂർ ലുലു മാൾ വിഷയത്തിലും നിയമപരമായി എന്താണോ ചെയ്യാനാകുന്നത് അത് ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്, വിഷയത്തിൽ നിയമപരമായ സാധ്യത പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് ഹവല്ലിയിൽ ലുലു ലുലു സ്റ്റോറിന്‍റെ ഉദ്ഘാടനവേളയിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം. തൃശൂർ ലുലു മാൾ വിഷയത്തിലെ തുടർ നടപടികളെക്കുറിച്ചുള്ള മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com