
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപകമ്പനി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ‘മഹീന്ദ്ര ജീതോ സ്ട്രോങ്’ അവതരിപ്പിച്ചു. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് ജീതോ സ്ട്രോങ്ങിനുണ്ട്. ഇതോടൊപ്പം കൂടുതല്‍ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ്.
ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും സിഎന്‍ജി വകഭേദത്തിന് 750 കിലോഗ്രാമും എന്ന ഉയര്‍ന്ന പേലോഡ് ശേഷി ഉത്പാദനക്ഷമത വർധിപ്പിക്കുന്നു. ഡീസല്‍ വകഭേദത്തിന് ലിറ്ററിന് 32 കിലോമീറ്ററും, സിഎന്‍ജി വകഭേദത്തിന് കിലോഗ്രാമിന് 35 കിലോമീറ്ററും, ഇലക്ട്രിക് വാക്വം പമ്പ്-അസിസ്റ്റഡ് ബ്രേക്കിങ്, ഉപയോക്തൃ സൗഹൃദമായ പുതുപുത്തന്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍, മെച്ചപ്പെട്ട സസ്പെന്ഷന് എന്നിവ സഹിതം ഈ വിഭാഗത്തില്‍ ഈ വാഹനം വേറിട്ടുനില്ക്കുന്നു. ഡ്രൈവര്‍ക്കായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡന്റ് ഇന്‍ഷ്വറന്‍സും മഹീന്ദ്ര ലഭ്യമാക്കുന്നു. 3 വര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ വാറന്റിയും മഹീന്ദ്ര ഇതോടൊപ്പം നല്‍കുന്നുണ്ട്. ഡീസല്‍ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎന്‍ജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് വില (എക്സ് ഷോറൂം, കേരളം).