മ​ഹീ​ന്ദ്ര​യു​ടെ 2024 എ​ക്സ്‌​യു​വി 700 നി​ര​ത്തി​ലേ​ക്ക്

എ​യ​ര്‍ വെന്‍റുകളിലും സെ​ന്‍ട്ര​ല്‍ ക​ണ്‍സോ​ളി​ലും സ്റ്റൈ​ലി​ഷ് ഡാ​ര്‍ക്ക് ക്രോം ​ഫിനിഷും, എഎ​ക്സ്7, എഎക്സ്7​എല്‍ വേരിയന്‍റുകള്ക്ക് ഒരു ഓപ്ഷണൽ ഡ്യുവല്‍ ടോൺ എക്സ്റ്റീരിയറും 2024 എക്‌യുവി 700
മ​ഹീ​ന്ദ്ര​യു​ടെ 2024  എ​ക്സ്‌​യു​വി 700 നി​ര​ത്തി​ലേ​ക്ക്

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര എ​സ്‌​യു​വി നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര & മ​ഹീ​ന്ദ്ര ലി​മി​റ്റ​ഡ് 2024 എ​ക്സ്‌​യു​വി 700 പു​റ​ത്തി​റ​ക്കി. കൂ​ടു​ത​ല്‍ മൂ​ല്യ​വും, മെ​ച്ച​പ്പെ​ടു​ത്തി​യ സ​വി​ശേ​ഷ​ത​ക​ളു​മാ​യാ​ണ് 2024 എ​ക്സ്‌​യു​വി 700 എ​ത്തു​ന്ന​ത്. മെ​ച്ച​പ്പെ​ട്ട ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര​വ​ധി പു​തി​യ ഫീ​ച്ച​റു​ക​ളും ചേ​ര്‍ത്തി​ട്ടു​ണ്ട്. ബു​ക്കി​ങ് ആ​രം​ഭി​ച്ച മോ​ഡ​ലി​ന്‍റെ ഡെ​മോ വാ​ഹ​ന​ങ്ങ​ള്‍ 25ന് ​ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ഡീ​ല​ര്‍ഷി​പ്പു​ക​ളി​ലെ​ത്തും.

ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം ഉ​യ​ര്‍ത്തി​ക്കൊ​ണ്ട് എ​എ​ക്സ്7​എ​ല്‍ വേ​രി​യ​ന്‍റ് ക​സ്റ്റം സീ​റ്റ് പ്രൊ​ഫൈ​ലു​ക​ളു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫ​സ്റ്റ് ഇ​ന്‍ സെ​ഗ്മെ​ന്‍റ് മെ​മ്മ​റി ഫ​ങ്ഷ​നോ​ടു കൂ​ടി​യ ഒ​രു ഔ​ട്ട്സൈ​ഡ് റി​യ​ര്‍-​വ്യൂ മി​റ​റു​ക​ള്‍ക്കൊ​പ്പം വെ​ന്‍റി​ലേ​റ്റ​ഡ് ഫ്ര​ണ്ട് സീ​റ്റു​ക​ളും, എ​എ​ക്സ്7, എ​എ​ക്സ്7​എ​ല്‍ വേ​രി​യ​ന്‍റു​ക​ള്‍ ക്യാ​പ്റ്റ​ന്‍ സീ​റ്റു​ക​ളു​ടെ ഓ​പ്ഷ​നും ന​ല്‍കു​ന്നു. എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലു​ട​നീ​ളം ഒ​രു പു​തി​യ നാ​പ്പോ​ളി ബ്ലാ​ക്ക് ക​ള​റി​ലാ​ണ് 2024 എ​ക്സ്‌​യു​വി 700 വ​രു​ന്ന​ത്. കൂ​ടാ​തെ എ​എ​ക്സ്7, എ​എ​ക്സ്7​എ​ല്‍ വേ​രി​യ​ന്‍റു​ക​ള്‍ ക​മാ​ന്‍ഡി​ങ് ബ്ലാ​ക്ക് ഗ്രി​ല്ലും ശ്ര​ദ്ധേ​യ​മാ​യ ക​റു​ത്ത അ​ലോ​യ്ക​ളും ഫീ​ച്ച​ര്‍ ചെ​യ്യു​ന്ന ഒ​രു എ​ക്സ്ക്ലൂ​സി​വ് ബ്ലാ​ക്ക് തീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്.

എ​യ​ര്‍ വെ​ന്‍റു​ക​ളി​ലും സെ​ന്‍ട്ര​ല്‍ ക​ണ്‍സോ​ളി​ലും സ്റ്റൈ​ലി​ഷ് ഡാ​ര്‍ക്ക് ക്രോം ​ഫി​നി​ഷും, എ​എ​ക്സ്7, എ​എ​ക്സ്7​എ​ല്‍ വേ​രി​യ​ന്‍റു​ക​ള്‍ക്ക് ഒ​രു ഓ​പ്ഷ​ണ​ല്‍ ഡ്യു​വ​ല്‍ ടോ​ണ്‍ എ​ക്സ്റ്റീ​രി​യ​റും 2024 എ​ക്സ്‌​യു​വി 700 അ​വ​ത​രി​പ്പി​ക്കു​ന്നു. എ​ക്കോ​സെ​ന്‍സ് ലീ​ഡ​ര്‍ബോ​ര്‍ഡ്, എം ​ലെ​ന്‍സ്, ടോ​ള്‍ ഡ​യ​റി തു​ട​ങ്ങി​യ 13 പു​തി​യ കൂ​ട്ടി​ച്ചേ​ര്‍ക്ക​ലു​ക​ളു​ള്‍പ്പെ​ടെ 83 ക​ണ​ക്റ്റ​ഡ് കാ​ര്‍ ഫീ​ച്ച​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വി​ങ് അ​നു​ഭ​വ​വും 2024 എ​ക്സ്‌​യു​വി 700 കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കു​ന്നു.

എം​എ​ക്സി​ന് 13.99 ല​ക്ഷം രൂ​പ, എ​എ​ക്സ്3​ന് 16.39 ല​ക്ഷം രൂ​പ, എ​എ​ക്സ്5​ന് 17.69 ല​ക്ഷം രൂ​പ, എ​എ​ക്സ്7​ന് 21.29 ല​ക്ഷം രൂ​പ, എ​എ​ക്സ്7​എ​ല്ലി​ന് 23.99 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഹീ​ന്ദ്ര 2024 എ​ക്സ്‌​യു​വി 700 വ​ക​ഭേ​ദ​ത്തി​ന് എ​ക്സ്-​ഷോ​റൂം പ്രാ​രം​ഭ വി​ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com