
കൊച്ചി: എക്സ്ചേഞ്ച് ഫോര്‍മീഡിയ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന, ഇന്ത്യയിലെ പ്രശസ്ത പരസ്യ അവാര്‍ഡുകളിലൊന്നായ E4M IMA സൗത്ത് അവാര്‍ഡ്സ് വേദിയില്‍ തിളങ്ങി മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്ക്സ്. 5 ഗോള്‍ഡും 3 സില്‍വറും 1 ബ്രോണ്‍സും ഉള്‍പ്പെടെ 9 അവാര്‍ഡുകള്‍ നേടിയാണു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൈത്രി ഏജന്‍സി ഒഫ് ദ ഇയര്‍ ബഹുമതി സ്വന്തമാക്കിയത്.
മുത്തൂറ്റ് ഫിനാന്‍സിന് വേണ്ടി മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലെ ഹാസ്യനടന്മാരെ അണിനിരത്തി 4 ഭാഷകളിലായി ഒരുക്കിയ 'ഗോള്‍ഡ് മാന്‍' ക്യാംപയിന്, ഏഷ്യാനെറ്റിന്റെ ജനപ്രിയഷോ ബിഗ്ബോസ് സീസണ് 5 ന് വേണ്ടി തയാറാക്കിയ ക്യാംപയിന്, തിയെറ്ററില്‍ സിനിമ കാണുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റിന് വേണ്ടിയൊക്കിയ 'ഒരു പടത്തിന് പോയാലോ?' ക്യാംപയിന്, നെറ്റ്ഫ്ളിക്സിന് വേണ്ടി ഒരുക്കിയ 'നമ്മള് ഒന്നല്ലേ' ക്യാംപയിന്, വുമണ്‍ & ചൈല്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് വേണ്ടി ഒരുക്കിയ 'ഇറ്റ്സ് ടൈം ടു റിയാക്റ്റ്' ക്യാംപയിന് തുടങ്ങിയവയ്ക്കാണ് അവാര്‍ഡ്. ഓഗസ്റ്റ് 18ന് ബംഗളൂരു താജില്‍ നടന്ന ചടങ്ങില്‍ മൈത്രി പുരസ്കാരം ഏറ്റുവാങ്ങി.