മാർക്ക് ആൻഡ് സേവിന്‍റെ മൂന്നാം വാർഷികം: ജി സി സി യിൽ 7 പുതിയ സ്റ്റോറുകൾ

നവംബർ 30 വരെ എല്ലാ ദിവസവും ഫ്രീ ട്രോളി ലഭിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Mark & ​​Save's third anniversary: ​​7 new stores in the GCC

മാർക്ക് ആൻഡ് സേവിന്‍റെ മൂന്നാം വാർഷികം: ജി സി സി യിൽ 7പുതിയ സ്റ്റോറുകൾ

Updated on

ദുബായ്: പ്രമുഖ റീറ്റെയ്ൽ ബ്രാൻഡായ മാർക്ക് ആൻഡ് സേവ് മൂന്നാം വാർഷികം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി ഒരു മാസകാലയളവിൽ മികച്ച ഓഫറുകളാണ് മാർക്ക് ആൻഡ് സേവ് ഒരുക്കിയിരിക്കുന്നത്. ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് ഒരു വർഷം മാർക്ക് ആൻഡ് സേവിൽ നിന്ന് സൗജന്യമായി ഷോപ്പിംഗ് ചെയ്യാനുള്ള അവസരവും ലഭിക്കുമെന്ന് മാനേജ്‌മന്‍റ് പ്രതിനിധികൾ അജ്മാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 30 വരെ എല്ലാ ദിവസവും ഫ്രീ ട്രോളി ലഭിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

മൂന്നാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി സാധനങ്ങൾ വാങ്ങുന്നവർക്ക് ഐഫോൺ 17പ്രോ , റഫ്രിജറേറ്റർ, ടിവി, വാഷിംഗ് മെഷീൻ, തുടങ്ങിയ സമ്മാനങ്ങളും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉടൻ തന്നെ ജിസിസിയിൽ 7 സ്റ്റോറുകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മാർക്ക് ആൻഡ് സേവ് ഓപ്പറേഷൻ ഹെഡ് മുഹമ്മദ് ഫാസിൽ പി, പറഞ്ഞു.

മാർക്ക് ആൻഡ് സേവ് ഗ്രൂപ്പ് എച്ച് ആർ ഹെഡ് സാജിദ് ഉർ റഹ്മാൻ, സെയിൽസ് ഹെഡ് പ്രമോദ് ഷെട്ടി, സ്റ്റോർ ജനറൽ മാനേജർ അർഷിത് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com