മാരുതി കാറുകൾക്ക് വില കുറച്ചു: 1.29 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുകി വാഹനങ്ങളുടെ വില ₹1.29 ലക്ഷം വരെ കുറച്ചു. ജിഎസ്ടി നിരക്ക് കുറച്ചതിന്‍റെ മുഴുവൻ ആനുകൂല്യവും ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ആൾട്ടോ, എസ്-പ്രസ്സോ ഉൾപ്പെടെയുള്ള മോഡലുകൾക്ക് വലിയ വിലക്കുറവ്.
മാരുതി കാറുകൾക്ക് വില കുറച്ചു: 1.29 ലക്ഷം രൂപ വരെ ഇളവ് | Maruti Cuts Car Prices

മാരുതി കാറുകൾക്ക് 1.29 ലക്ഷം രൂപ വരെ വില കുറച്ചു.

Updated on
Summary

ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടർന്ന് മാരുതി സുസുകി തങ്ങളുടെ എല്ലാ കാറുകളുടെയും വില കുറച്ചു. ഈ ആനുകൂല്യം ഉപയോക്താക്കൾക്ക് പൂർണമായി കൈമാറുമെന്നും, എൻട്രി-ലെവൽ കാറുകൾക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വിലക്കുറവ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

ന്യൂഡൽഹി: മാരുതി സുസുകി വാഹനങ്ങളുടെ വില 1,29,600 രൂപ വരെ കുറച്ചു. തീരുമാനം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ. ജിഎസ്ടി നിരക്ക് കുറച്ചതിന്‍റെ ആനുകൂല്യം ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

ഇരുചക്രവാഹന ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ കാറുകൾ ലഭ്യമാക്കുന്നതിനായി ചെറിയ കാറുകളുടെ വിലയിൽ ജിഎസ്ടി ആനുകൂല്യത്തിന് പുറമേ 8.5% അധിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി.

ഇന്ത്യൻ പാസഞ്ചർ വാഹന വ്യവസായത്തിന് കൂടുതൽ ഉത്തേജനം നൽകുന്നതിനായി എൻട്രി-ലെവൽ കാറുകളുടെ വിലയിലും കുറവ് വരുത്തിയെന്ന് കമ്പനി അറിയിച്ചു.

മാരുതി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എസ്-പ്രസ്സോയുടെ വില 1,29,600 രൂപ വരെയും, ആൾട്ടോ കെ10-ന്‍റെ വില 1,07,600 രൂപ വരെയും, സെലെറിയോയുടെ വില 94,100 രൂപ വരെയും, വാഗൺ-ആറിന് 79,600 രൂപ വരെയും, ഇഗ്നിസിന് 71,300 രൂപ വരെയും കുറയും.

പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്‍റെ വില 84,600 രൂപ വരെയും, ബലേനോയുടെ വില 86,100 രൂപ വരെയും, ടൂർ എസ്-ന് 67,200 രൂപ വരെയും, ഡിസയറിന് 87,700 രൂപ വരെയും, ഫ്രോങ്സിന് 1,12,600 രൂപ വരെയും, ബ്രെസക്ക് 1,12,700 രൂപ വരെയും, ഗ്രാൻഡ് വിറ്റാരക്ക് 1.07 ലക്ഷം രൂപ വരെയും, ജിംനിക്ക് 51,900 രൂപ വരെയും, എർട്ടിഗക്ക് 46,400 രൂപ വരെയും, എക്സ്എൽ6-ന് 52,000 രൂപ വരെയും കുറവുണ്ടാകും.

അതുപോലെ, ഇൻവിക്ടോയുടെ വില 61,700 രൂപ വരെയും, ഈക്കോക്ക് 68,000 രൂപ വരെയും, സൂപ്പർ കാരി എൽസിവിക്ക് 52,100 രൂപ വരെയും കുറയുമെന്ന് കമ്പനി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com