
ന്യൂയോർക്ക്: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഈ ആഴ്ച്ചതന്നെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നവംബറിൽ 11,000 ജീവനക്കാരെ കമ്പനി പിരിച്ചു വിട്ടിരുന്നു. പുതിയതയി പിരിച്ചുവിടുന്ന ജീവനക്കാരുടെ പട്ടിക അടുത്ത ആഴ്ച്ചയോടെ പുറത്തുവിടുമെന്നാണ് വിലയിരുത്തൽ. ഇതിനായുള്ള പട്ടിക തയ്യാറാക്കാൻ ഡയറക്ടറോടും വൈസ് പ്രസിഡന്‍റിനോടും ആവശ്യപ്പെട്ടെന്നാണ് വിവരം. പിരിച്ചു വിടൽ ഉടൻ തന്നെ നടപ്പാക്കാനുള്ള നീക്കവുമായി കമ്പനി മുന്നോട്ടുപോവുകയാണ്.