
കൊച്ചി: പ്രമുഖ ഇരുമ്പുരുക്ക് വാർക്ക കമ്പിയായ മെറ്റ്കോണിന്റെ ഉത്പാദകരായ മെട്രോള സ്റ്റീൽസ് സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവു നൽകി ഫാക്റ്ററിയിൽ വൻ നിക്ഷേപം നടത്തുന്നു. ഏതാണ്ട് 380 കോടി രൂപയുടെ നിക്ഷേപം 3 ഘട്ടങ്ങളിലായി നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനെജിങ് ഡയറക്റ്റർ കുര്യൻ വർഗീസ്. ആദ്യ ഘട്ടമായി 80 കോടി രൂപയുടെ ആധുനികവത്കരണം പൂർത്തിയായി.
ഏറ്റവും നൂതന സാങ്കേതികവിദ്യയിലൂടെയുള്ള ഉത്പാദനത്തിലൂടെ ലോകോത്തര ഗുണമേന്മയുള്ള ടിഎംടി വാർക്ക കമ്പികൾ മാർക്കറ്റിലെത്തിക്കാൻ മെറ്റ്കോണിന് സാധിക്കുന്നു. കമ്പനിയുടെ പുതിയ ഉത്പന്നമാണ് മെറ്റ്കോൺ എസ്ഡി 500 സൂപ്പർ ഡക്റ്റൈൽ വാർക്ക കമ്പി. ഭൂകമ്പ സാധ്യതാ മേഖലകളിലെ നിർമാണത്തിനു പ്രത്യേകം രൂപകൽപന ചെയ്തതാണ് ഇവ.
മറ്റു ബ്രാൻഡുകളേക്കാളും ഏകദേശം 40%ത്തോളം അധിക വഴക്കശക്തി ഇതിന്റെ മാത്രം പ്രത്യേകതയാണ്. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കളുടെ ഉപയോഗം, കൃത്യതയാർന്ന എൻജിനീയറിങ് പ്രോസസുകൾ, ഒരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പുവരുത്താനുള്ള വിവിധ ടെസ്റ്റുകൾ എന്നിവയിലൂടെ കരുത്തിനൊപ്പം വഴക്കവും ഒത്തുചേർന്നവയാണ് ഈ കമ്പികൾ.
പരിസ്ഥിതി സൗഹൃദ പ്രക്രിയയിലൂടെ നിർമിക്കുന്നതിനാൽ മെറ്റ്കോൺ ടിഎംടി സ്റ്റീൽ ബാഴ്സിന് ആഗോളതലത്തിലെ ഗ്ലോബൽ ഇക്കോ ലേബലിങ് നെറ്റ്വർക്ക് ജെനിസസിന്റെ ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ ലഭിച്ചു. സുസ്ഥിര ആവാസ പദ്ധതി രാജ്യത്തു കൊണ്ടുവരാൻ മുന്നിട്ടുനിൽക്കുന്ന ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ മെംബർ കൂടിയാണ് മെറ്റ്കോൺ നിർമാതാക്കൾ.
3 ഘട്ടമായി പ്ലാൻ ചെയ്തിരുന്ന ഫാക്റ്ററി ആധുനികവത്കരണത്തിന്റെ ആദ്യഘട്ടം 80 കോടി രൂപയുടെ നിക്ഷേപത്തിൽ പൂർത്തിയായി. 2 വർഷം മുമ്പ് ആദ്യഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് മൂലം പല യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യാൻ കാലതാമസം നേരിട്ടു. യാത്രാ നിയന്ത്രണങ്ങൾ മൂലം ജർമനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ സ്പെഷ്യലൈസ്ഡ് എൻജിനിയർമാർക്ക് ഇന്ത്യയിലെത്താൻ സാധിച്ചില്ല. തന്മൂലം വിവിധ ഹൈ പ്രസിഷൻ മെഷീനുകളുടെ ഇൻസ്റ്റലേഷനും കമ്മിഷനിങ്ങും വൈകി.
ആദ്യഘട്ട വികസനത്തിലൂടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ആധുനിക ടിഎംടി സ്റ്റീൽ ഉത്പാദന ഫാക്റ്ററിയായി മെറ്റ്കോണിന്റെ കേരളത്തിലെ ഫാക്റ്ററി മാറി. ലോകത്തെ ഏറ്റവും മികച്ച ഓട്ടോമേഷൻ സാങ്കേതികവിദ്യയുള്ള ജപ്പാനിലെ ഫ്യൂജി കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ഇവിടെ ഫുള്ളി ഓട്ടോമാറ്റഡ് എസ്ഇഎഡിഎ കൺട്രോൾഡ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്താൽ ഉത്പാദിപ്പിക്കുന്ന കമ്പികളുടെ ഗുണനിലവാരത്തിൽ ചെറിയ ഒരു വിട്ടുവീഴ്ച പോലും അനുവദനീയമല്ല.
തത്സമയം ഡാറ്റകൾ ശേഖരിക്കാനും വിശകലനം ചെയ്യാനും അവ ഉപയോഗിച്ച് വിവിധ പ്രോസസുകളെ നിയന്ത്രിക്കാനും ഇറ്റാലിയൻ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള എസ്സിഎഡിഎ സ്റ്റിസ്റ്റം സഹായിക്കുന്നു. ഫ്യൂജിയുടെ ഈ ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ടിഎംടി കമ്പികൾ നിർമിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനിയാണ് മെറ്റ്കോണിന്റേത്. ബില്ലറ്റ്സുകളുടെ രാസഘടന പരിശോധിക്കാൻ ഏറ്റവും കൃത്യതയുള്ള കെമിക്കൽ ലാബാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനം 27ഓളം രാസമൂലകങ്ങളെ പരിശോധിക്കാൻ കഴിവുള്ള ജർമൻ നിർമിത ബ്രുക്കർ ജിഎംബിഎച്ച്ന്റെ ഹൈ പ്രസിഷൻ മെഷീനാണ്.
ഇരുമ്പു കമ്പികളിലെ മാലിന്യങ്ങളായ സൾഫറിന്റെയും ഫോസ്ഫറസിന്റെയും അളവുകൾ നിയന്ത്രിക്കുന്നതിലൂടെ മെറ്റ്കോൺ എസ്ഡി 500 ടിഎംടി യാതൊരു ദോഷവും പരിസ്ഥിതിക്ക് ഉണ്ടാക്കുന്നില്ല. സൾഫർ, ഫോസ്ഫറസ് എന്നിവയുടെ അളവ് വളരെ കൂടുതലാകുമ്പോൾ കമ്പികൾ പൊട്ടാനുള്ള സാധ്യതയേറും. ശക്തിയും കാഠിന്യവും വർധിച്ചാലും കമ്പിയുടെ ഡക്റ്റിലിറ്റി കുറയും. മെറ്റ്കോൺ എസ്ഡി 500 ടിഎംടി കമ്പികളിൽ ഇവയുടെ അളവ് കഴിയുന്നത്ര നിയന്ത്രിച്ചിട്ടുണ്ട്.
മെറ്റ്കോൺ എസ്ഡി 500 ടിഎംടി കമ്പികൾ സൂപ്പർ ഡക്റ്റൈൽ ആയതിനാൽ ഉയർന്ന കരുത്ത് നിലനിർത്തുന്നതിനോടൊപ്പം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളിൽ കെട്ടിടങ്ങൾ തകർന്നടിയാതെ ഒരു പരിധിവരെ സംരക്ഷിച്ചു നിർത്താം. മൂന്നാം ഘട്ടത്തിൽ ഗ്രീൻ ഹൈഡ്രജൻ എനർജി ഉപയോഗിച്ച് സ്റ്റിൽ നിർമിക്കുക എന്ന വലിയ ലക്ഷ്യമാണു കമ്പനിക്കുള്ളതെന്ന് കുര്യൻ വർഗീസ് വ്യക്തമാക്കി.