മിഡാസ് ഗ്രൂപ്പ് ഉടമ ജോർജ് വർഗീസ് അന്തരിച്ചു

മിഡാസ് മൈലേജ് എന്ന പേരിൽ ഇന്ത്യയിലൊട്ടാകെയും വിദേശത്തും എയർ ട്രേഡിങ് മെറ്റീരിയൽ നിർമിച്ച് വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്.
Midas group owner George Varghese passes away

ജോർജ് വർഗീസ്

Updated on

കോട്ടയം: പ്രമുഖ വ്യവസായിയും, പ്ലാന്‍ററും മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ കോട്ടയം പനംപുന്നയിൽ ജോർജ് വർഗീസ് (85) അന്തരിച്ചു. മിഡാസ് മൈലേജ് എന്ന പേരിൽ ഇന്ത്യയിലൊട്ടാകെയും വിദേശത്തും എയർ ട്രേഡിങ് മെറ്റീരിയൽ നിർമിച്ച് വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 8ന് കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് 4ന് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ.

കോട്ടയം വാഴൂരിലുള്ള പനംപുന്ന എസ്റ്റേറ്റിന്‍റെ ഉടമയായിരുന്നു ജോർജ് വർഗീസ്. പ്രമുഖ പ്ലാന്‍ററായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗീസ് ആണ് പിതാവ്.

സാമൂഹിക പ്രവർത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന പരേതയായ മിസിസ് ബി.എഫ് വർഗീസാണ് മാതാവ്. ഭാര്യ: പരേതയായ മറിയം വർഗീസ്. മക്കൾ: സാറാ വർഗീസ്, പരേതയായ അന്ന വർഗീസ്, വർക്കി വർഗീസ്, പൗലോസ് വർഗീസ്. മരുമക്കൾ: ഡോ. മാത്യു ജോർജ്, തരുൺ ചന്ദന, ദിവ്യ വർഗീസ്, മാലിനി മാത്യു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com