മിൽമയ്ക്ക് റെക്കോഡ് ഓണം വിൽപ്പന

നാല് ദിവസം കൊണ്ട് 1,00,56,889 ലിറ്റര്‍ പാൽ മില്‍മ വഴി വിറ്റഴിച്ചു
Milma milk
Milma milkMilma

തിരുവനന്തപുരം: പാല്‍, പാലുത്പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ റെക്കോഡുമായി മില്‍മ. നാല് ദിവസം കൊണ്ട് 1,00,56,889 ലിറ്റര്‍ പാൽ മില്‍മ വഴി വിറ്റഴിച്ചു. 25 മുതല്‍ ഓഗസ്റ്റ് 28 വരെയുള്ള കണക്കുകളാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്.

ഓണാവധിക്കു മുമ്പുള്ള അവസാന പ്രവർത്തി ദിവസമായിരുന്ന വെള്ളിയാഴ്ചയാണ് പാൽ വിൽപ്പനയിൽ ഏറ്റവുമധികം വര്‍ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്‍റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 16,44,407 ലക്ഷം ലിറ്ററായിരുന്നു വില്‍പ്പനയെങ്കില്‍ ഇക്കൊല്ലം അത് 18,59,232 ലക്ഷം ലിറ്ററായി. ഓഫിസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഓണാഘോഷമാണ് ഈ വളര്‍ച്ച കൈവരിക്കാന്‍ മില്‍മയെ സഹായിച്ചത്. മലയാളികള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസമാണിത് കാണിക്കുന്നത്.

തൈരിന്‍റെ വില്‍പ്പനയില്‍ 16 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ മില്‍മ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു. അനിഴം ദിനമായ വെള്ളിയാഴ്ച തൈരിന്‍റെ വില്‍പ്പനയില്‍ 37 ശതമാനമാണ് വര്‍ധന. നെയ്യിന്‍റെ വില്‍പ്പനയില്‍ മില്‍മയുടെ മൂന്ന് യൂണിയനുകളും മികച്ച പ്രകടനം നടത്തി. മൊത്തം 743 ടണ്‍ നെയ്യാണ് വില്‍പ്പന നടത്തിയത്. ഓണസമയത്ത് ഒരു കോടി ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കാന്‍ മില്‍മയ്ക്ക് കഴിഞ്ഞുവെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com