യന്ത്രവൽകൃത നോൺ സ്റ്റിക്ക് കമ്പനി പ്രവർത്തനമാരംഭിച്ചു

ജയന്ത് ട്യൂബ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 'മിനോൾട്ട' എന്ന ബ്രാൻറിലാണ് നോൺ സ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നത്.
യന്ത്രവൽകൃത നോൺ സ്റ്റിക്ക് കമ്പനി പ്രവർത്തനമാരംഭിച്ചു
Updated on

കളമശേരി: കേരളത്തിലാദ്യത്തെ യന്ത്രവൽക്കരിച്ച നോൺ സ്റ്റിക് പാത്ര നിർമ്മാണ കമ്പനി കളമശേരി വ്യവസായ കേന്ദ്രത്തിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജയന്ത് ട്യൂബ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 'മിനോൾട്ട' എന്ന ബ്രാൻറിലാണ് നോൺ സ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നത്.

വ്യവസായ എസ്റ്റേറ്റിലെ 86 സെൻ്റിൽ ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കമ്പനി കാസ്റ്റ് അയേൺ, സ്റ്റെയിൻലസ് സ്റ്റീൽ, അലുമിനിയം നോൺ സ്റ്റിക് എന്നിവയിലായി 52 ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.

കമ്പനിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, കമ്പനി എംഡി ഫിറോ മുഹമ്മദ്, ഡയരക്ടർ അഖിൽ സലിം, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻ്റ് മോഹൻ ദാസ്, കെഎസ്എസ്ഐഎ ജനറൽ സെക്രട്ടറി പി ജെ ജോസ്, കൗൺസിലർമാരായ സലീം പതുവന, കെ.യു.സിയാദ്, വാണി ദേവി, കെഡിപിഐ പ്രസിഡന്റ് ഒ.എ. നിസാം എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com