ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു

ഇൻഫോസിസ് പ്രസിഡന്‍റായിരുന്ന രവികുമാർ രാജിവച്ചതിനു പിന്നാലെയാണു മോഹിത് ജോഷി ആ പദവിയിൽ നിയോഗിക്കപ്പെട്ടത്
ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു

ന്യൂഡൽഹി: ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു. കമ്പനിയിൽ ഇരുപത്തിരണ്ടു വർഷത്തെ സേവനത്തിനു ശേഷമാണു മോഹിത് ജോഷി പടിയിറങ്ങുന്നത്. ടെക് മഹീന്ദ്രയിൽ മാനേജിങ് ഡയറക്‌ടർ, സിഇഒ പദവികൾ അദ്ദേഹം ഏറ്റെടുക്കുമെന്നാണു റിപ്പോർട്ടുകൾ.

ഇൻഫോസിസിന്‍റെ വിവിധ വിഭാഗങ്ങളിൽ ദീർഘകാലത്തെ സേവനത്തിനു ശേഷമാണു മോഹിത് ജോഷിയുടെ രാജി. ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ, ലൈഫ് സയൻസസ് രംഗങ്ങൾ അദ്ദേഹമാണു കൈകാര്യം ചെയ്തിരുന്നത്. എഡ്ജ്വെർവ് സിസ്റ്റംസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു.

ഇൻഫോസിസ് പ്രസിഡന്‍റായിരുന്ന രവികുമാർ രാജിവച്ചതിനു പിന്നാലെയാണു മോഹിത് ജോഷി ആ പദവിയിൽ നിയോഗിക്കപ്പെട്ടത്. പദവി ഏറ്റെടുത്ത് അഞ്ചു മാസത്തിനുള്ളിലാണു രാജി. മോഹിതിന്‍റെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായതായാണു റിപ്പോർട്ടുകൾ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com