'പണ്ടത്തേപ്പോലെ ഒന്നുമല്ലെടാ...'; യൂട്യൂബ് ക്രിയേറ്റര്‍മാർക്ക് മോശം കാലം | VIdeo

ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്നാണ് റിപ്പോര്‍ട്ട്

രാജ്യത്ത് യൂട്യൂബ് ക്രിയേറ്റര്‍മാരുടെ എണ്ണം ഗണ്യമായി വർധിച്ചു വരുന്നതിനിടെ, ഇതിൽ നിന്ന് ആർക്കും തന്നെ കാര്യമായ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്ന് പഠനങ്ങൾ. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ യൂട്യൂബ് ക്രിയേറ്റര്‍മാരില്‍ 8 മുതല്‍ 10 ശതമാനം പേര്‍ മാത്രമാണ് കാര്യമായ വരുമാനമുണ്ടാക്കുന്നതെന്നും ബാക്കിയുള്ളവർക്ക് വരുമാനം കുറവാണെന്നും ചിലർക്ക് ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും സൂചിപ്പിക്കുന്നു.

അമിതമായ അളവിൽ വീഡിയോകൾ വരുന്നതാണ് ഒട്ടുമിക്ക ക്രിയേറ്റർമാർക്കും തിരിച്ചടിയായത്. ഒരുപാട് വീഡിയോകൾ വരുമ്പോൾ അതിൽ ശ്രദ്ധിക്കപ്പെടുന്നത് വളരെ കുറച്ച് മാത്രമാണ്. ഒരിക്കല്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതിനുമുകളില്‍ പുതിയ കാഴ്ചക്കാരെ ലഭിക്കുകയും പരസ്യവരുമാനം ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ വരിക്കാരെ കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടിവരുന്നതും പതിവാണ്.

ഭൂരിഭാഗം ക്രിയേറ്റര്‍മാര്‍ക്കും മാസം ലഭിക്കുന്നത് ശരാശരി 18,000 രൂപയില്‍ താഴെയാണ്. അതേസമയം, പത്തു ലക്ഷത്തിനുമുകളില്‍ വരിക്കാരുള്ള ക്രിയേറ്റര്‍മാര്‍ മാസം ശരാശരി 50,000 രൂപയോ അതിനു മുകളിലോ വരുമാനമുണ്ടാക്കുന്നു.ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതായത് ഒരുലക്ഷം പേര്‍ കാണുമ്പോള്‍ വരുമാനം 5,500 രൂപ മുതല്‍ 20,000 രൂപ വരുമാനം വരും. കൂടാതെ, ലൈവ് കൊമേഴ്‌സ്, വിര്‍ച്വല്‍ ഗിഫ്റ്റിങ്, സബ്‌സ്‌ക്രിപ്ഷന്‍സ്, പരസ്പരം ബന്ധിപ്പിച്ചുള്ള മാര്‍ക്കറ്റിങ് തുടങ്ങിയ രീതികളിലുള്ള പുതിയരീതികള്‍ വരുമാനം ഉയർത്തികൊണ്ടുവരാൻ സഹായിക്കുമെന്നും ബിസിജി അഭിപ്രായപ്പെട്ടു. ഫാഷന്‍, ബ്യൂട്ടി, ഭക്ഷണം, ഗെയിമിങ്, വിനോദം തുടങ്ങിയ ഉള്ളടക്കത്തിനാണ് കാഴ്ച്ചക്കാർ കൂടുന്നത്. ഇന്ത്യയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങള്‍വഴി മൂന്നുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായാണ് കണക്ക്.

ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതായത് ഒരുലക്ഷം പേര്‍ കാണുമ്പോള്‍ വരുമാനം 5,500 രൂപ മുതല്‍ 20,000 രൂപ. കൂടാതെ, ലൈവ് കൊമേഴ്‌സ്, വിര്‍ച്വല്‍ ഗിഫ്റ്റിങ്, സബ്‌സ്‌ക്രിപ്ഷന്‍സ്, പരസ്പരം ബന്ധിപ്പിച്ചുള്ള മാര്‍ക്കറ്റിങ് തുടങ്ങിയ രീതികളിലുള്ള പുതിയരീതികള്‍ വരുമാനം ഉയർത്തികൊണ്ടുവരാൻ സഹായിക്കുമെന്നും ബിസിജി അഭിപ്രായപ്പെട്ടു.

ഫാഷന്‍, ബ്യൂട്ടി, ഭക്ഷണം, ഗെയിമിങ്, വിനോദം തുടങ്ങിയ ഉള്ളടക്കത്തിനാണ് കാഴ്ച്ചക്കാർ കൂടുന്നത്. ഇന്ത്യയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങള്‍വഴി മൂന്നുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായാണ് കണക്ക്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com