മോട്ടോ ജി85 5ജി പുറത്തിറക്കി

120 ഹെര്‍ട്സ് പിഒഎല്‍ഇഡി ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ് 5, സോണി സെന്‍സറോട് കൂടിയ ഷെയ്ക്ക് ഫ്രീ 50എംപി ക്യാമറ, ഡോള്‍ബി ഡ്യുവല്‍ സ്പീക്കറുകള്‍ എന്നിവയുണ്ട്
moto g85 5G launched
മോട്ടോ ജി85 5ജി പുറത്തിറക്കി
Updated on

കൊച്ചി: മോട്ടോ ജി85 5ജി പുറത്തിറക്കി മോട്ടോറോള. 3ഡി കര്‍വ്ഡ്, എന്‍ഡ്ലസ് എഡ്ജ് ഡിസ്പ്ലേയുള്ള ആദ്യത്തെ മോട്ടോ ജി സീരീസ് ഫോണാണ്.

120 ഹെര്‍ട്സ് പിഒഎല്‍ഇഡി ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ് 5, സോണി സെന്‍സറോട് കൂടിയ ഷെയ്ക്ക് ഫ്രീ 50എംപി ക്യാമറ, ഡോള്‍ബി ഡ്യുവല്‍ സ്പീക്കറുകള്‍ എന്നിവയുണ്ട്. കനവും (7.59എംഎം) ഭാരവും (172ഗ്രാം) കുറഞ്ഞതും പ്രീമിയം രൂപകല്‍പ്പനയും സെഗ്മെന്‍റിലെ ഏറ്റവും മികച്ച 12ജിബി റാം + 256ജിബി സ്റ്റോറേജുമുണ്ട്.

ഒലിവ് ഗ്രീന്‍, കൊബാള്‍ട്ട് ബ്ലൂ (വീഗന്‍ ലെതര്‍), അര്‍ബന്‍ ഗ്രേ (അക്രിലിക് ഗ്ലാസ്) എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമായ മോട്ടോ ജി85 8+128 ജിബി വേരിയന്‍റിനു 17,999 രൂപയും 12+256 ജിബിക്ക് 19,999 രൂപയുമാണ് ലോഞ്ച് വില. ഫ്ളിപ്കാര്‍ട്ട്, മോട്ടോറോള.ഇന്‍ എന്നിവയിലും റീട്ടെയ്‌ല്‍ സ്റ്റോറുകളിലും ഈ മാസം 16ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പ്പനയ്ക്കെത്തും. ബാങ്ക്, എക്സ്ചേഞ്ച്, നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com