വിനോദ സഞ്ചാരികൾക്ക് സ്വാഗതമോതുന്നു മധ്യപ്രദേശ്

മധ്യപ്രദേശ് ടൂറിസം ബോർഡ് സംഘടിപ്പിക്കുന്ന ട്രാവൽ മാർട്ട് (എംപിടിഎം) ഒക്ടോബർ 11-13 വരെ ഭോപ്പാലിൽ. പൈതൃകം, വന്യജീവികൾ, സിനിമ ടൂറിസം എന്നിവ ലോകത്തിന് മുന്നിൽ എത്തിക്കാൻ ലക്ഷ്യമിടുന്നു.
മധ്യപ്രദേശ് ട്രാവൽ മാർട്ടിന് ശനിയാഴ്ച തുടക്കം | MPTM 2025 in Bhopal from October 11-13

എംപിടിഎം 2025 ഒക്ടോബർ 11 മുതൽ 13 വരെ ഭോപ്പാലിൽ.

Updated on
Summary

മധ്യപ്രദേശ് ടൂറിസം ബോർഡ് സംഘടിപ്പിക്കുന്ന എംപിടിഎം 2025 ഒക്റ്റോബർ 11 മുതൽ 13 വരെ ഭോപ്പാലിൽ. 'Integrate, Innovate & Inspire' എന്നതാണ് പരിപാടിയുടെ തീം. അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബി2ബി കൂടിക്കാഴ്ചകൾ, സിനിമാറ്റിക് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ എന്നിവയിൽ ഊന്നൽ നൽകി മധ്യപ്രദേശിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി തെരഞ്ഞെടുക്കുന്നതിന് ഇത് സഹായിക്കും. സുസ്ഥിര വിനോദസഞ്ചാര വർധന ലക്ഷ്യമിടുന്ന പരിപാടിയിൽ കേന്ദ്ര ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പങ്കെടുക്കും.

ഭോപ്പാൽ: ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന മധ്യപ്രദേശ്, തങ്ങളുടെ പ്രധാന വിനോദസഞ്ചാര പരിപാടിയായ മധ്യപ്രദേശ് ട്രാവൽ മാർട്ട് (എംപിടിഎം) 2025-ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഒക്റ്റോബർ 11 മുതൽ 13 വരെ ഭോപ്പാലിലാണ് പരിപാടി.

മധ്യപ്രദേശ് ടൂറിസം ബോർഡ് സംഘടിപ്പിക്കുന്ന എംപിടിഎം 2025, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിനോദസഞ്ചാര പങ്കാളികളെ ഒരുമിപ്പിക്കും. ബിസിനസ് സാധ്യതകൾ തെരയുന്നതിനും പുതിയ പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ഈ വേദി പ്രയോജനകരമാകും. പൈതൃകം, ആത്മീയത, വന്യജീവികൾ, സാഹസികത, സംസ്കാരം എന്നിവ സമന്വയിക്കുന്ന സംസ്ഥാനത്തിന്‍റെ വൈവിധ്യമാർന്ന കാഴ്ചകൾ ആഘോഷമാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. 'Integrate, Innovate & Inspire' (സമന്വയിപ്പിക്കുക, നൂതനമാക്കുക, പ്രചോദിപ്പിക്കുക) എന്ന വിഷയത്തെ അ‌ടിസ്ഥാനമാക്കിയുള്ള പാനൽ ചർച്ചകൾ, മധ്യപ്രദേശിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സിനിമാറ്റിക് ടൂറിസത്തിലെ സംസ്ഥാനത്തിന്‍റെ സാധ്യതകൾക്കും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കും പ്രത്യേക ഊന്നൽ നൽകും.

ട്രാവൽ മാർട്ടിന്‍റെ അവസാന ദിവസം അന്താരാഷ്ട്ര ബയർമാരും പ്രാദേശിക സെല്ലർമാരും തമ്മിലുള്ള ബി2ബി (ബിസിനസ്-ടു-ബിസിനസ്) മീറ്റിങ്ങുകൾക്കായി നീക്കിവച്ചിരിക്കുന്നു. വിദേശ ടൂർ ഓപ്പറേറ്റർമാരുമായി സഹകരണം വർധിക്കാൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ. സുസ്ഥിര വിനോദസഞ്ചാര വളർച്ചയ്ക്കുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും മധ്യപ്രദേശിന്‍റെ സമാനതകളില്ലാത്ത സാധ്യതകൾ ലോകവുമായി പങ്കുവയ്ക്കുന്നതിനും എംപിടിഎം 2025 ലക്ഷ്യമിടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com