

കൊച്ചി: രാജ്യത്തെ മുൻനിര ഇ-മാർക്കറ്റ്‌പ്ലേസുകളിലൊന്നായ റിലയൻസ് റീട്ടെയിലിൻ്റെ ജിയോമാർട്ട്, ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ജിയോമാർട്ടിൻ്റെ ഉത്സവ കാമ്പെയ്ൻ ജിയോ ഉത്സവ്, സെലിബ്രേഷൻസ് ഓഫ് ഇന്ത്യ 2023 ഒക്ടോബർ 8-ന് ആരംഭിക്കും.
“ജിയോമാർട്ട് പോലെ തന്നെ വിശ്വാസ്യതയും ഉറപ്പും പ്രതിനിധീകരിക്കുന്ന വ്യക്തിത്വമായ എം.എസ്. ധോണിയെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി ഞങ്ങൾ കണ്ടെത്തി. ഞങ്ങളുടെ പുതിയ കാമ്പെയ്‌ൻ ജീവിതവും അതിൻ്റെ എല്ലാ പ്രത്യേക നിമിഷങ്ങളും നമ്മുടെ പ്രിയപ്പെട്ടവരുമായി ആഘോഷിക്കാൻ സഹായിക്കുന്നു, 'ഷോപ്പിംഗ്' ഈ ഉല്ലാസത്തിൻ്റെ അവിഭാജ്യ ഘടകമാണ്. നിലവിൽ ഞങ്ങളുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 60% നോൺ-മെട്രോ പ്രദേശങ്ങളാണ്, ഇത് ക്രമാനുഗതമായ വളർച്ചയുടെ അടയാളവും ഡിജിറ്റൽ റീട്ടെയിൽ ജനാധിപത്യവൽക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയുടെ യഥാർത്ഥ സാക്ഷ്യവുമാണ്.” ജിയോമാർട്ട് സി.ഇ.ഒ. ആയ സന്ദീപ് വരഗന്തി പറഞ്ഞു,
പ്രാദേശിക കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ജിയോമാർട്ട് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ നിലവിൽ 1000+ കരകൗശല വിദഗ്ധരുണ്ട്. ഇതിൽ 1.5 ലക്ഷം അതുല്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. വാസ്തവത്തിൽ, പ്രചാരണ ചിത്രീകരണത്തിൻ്റെ ഭാഗമായി വരഗന്തി, ബീഹാറിൽ നിന്നുള്ള അവാർഡ് നേടിയ കരകൗശല വിദഗ്ധയായ അംബികാ ദേവി നിർമ്മിച്ച മധുബനി പെയിന്റിംഗ് ധോണിക്ക് സമ്മാനിച്ചു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളും മികച്ച അനുഭവവും വാഗ്ദാനം ചെയ്യുന്നതിൽ മാത്രമല്ല, ദശലക്ഷക്കണക്കിന് കരകൗശല വിദഗ്ധരെയും എസ്.എം.ബി.-കളെയും എളുപ്പത്തിൽ ബിസിനസ് നടത്താൻ പ്രാപ്തരാക്കുന്നതിലും ജിയോമാർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
“ഒരു സ്വദേശീയ ഇ-കൊമേഴ്‌സ് ബ്രാൻഡായ ജിയോമാർട്ടിൻ്റെ മൂല്യങ്ങളെ ഞാൻ പൂർണമായും തിരിച്ചറിയുകയും പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്നു, ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവ നയിക്കപ്പെടുന്നത്. ഇന്ത്യ അതിൻ്റെ ഊർജ്ജസ്വലമായ സംസ്കാരത്തിനും ആളുകൾക്കും ഉത്സവങ്ങൾക്കും പേരുകേട്ടതാണ്. ജിയോമാർട്ടിൻ്റെ ജിയോ ഉത്സവ് കാമ്പെയ്‌ൻ ഇന്ത്യയുടെയും അതിലെ ജനങ്ങളുടെയും ആഘോഷത്തിനുള്ള ഒരു മുദ്രാവാക്യമാണ്. ജിയോമാർട്ടിനൊപ്പം ചേരാനും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഷോപ്പിംഗ് യാത്രയുടെ ഭാഗമാകാനും കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണ്."മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു,