Nirmala Sitharaman Budget 2025-26 Live Updates
ബജറ്റിനു കാതോർത്ത് രാജ്യം | Live Updates

12 ലക്ഷം വരെ ആദായ നികുതി ഇല്ല; 5 എൻജിനുകളുമായി നിർമലയുടെ ബജറ്റ് | Live Updates

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2025-26 വർഷത്തേക്കുള്ള ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കുമ്പോൾ, ആകാംക്ഷയും പ്രതീക്ഷയുമായി രാജ്യം കാത്തിരിക്കുന്നു.

ആദായ നികുതിയിൽ ഇളവ്

12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയിൽ നിന്ന് സമ്പൂർണ ഇളവ്.

മുകളിലേക്കുള്ള സ്ലാബുകളിലും നികുതി ഇളവ്.

നികുതി നിർദേശങ്ങൾ

  • ആദായ നികുതി പരിഷ്കരണത്തിൽ മധ്യവർഗത്തിന് പ്രത്യേക ശ്രദ്ധ

  • ടിഡിഎസ് രീതി പരിഷ്കരിക്കും

  • മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ ഈടാക്കുന്ന നികുതിയുടെ പരിധി അമ്പതിനായിരം രൂപയിൽനിന്ന് ഒരു ലക്ഷമാക്കി.

  • വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പണമിടപാടുകൾക്ക് ടിസിഎസ് ഒഴിവാക്കി.

  • ഉയർന്ന ടിഡിഎസ് ഇനി ഈടാക്കുന്നത്, പാൻ ഇല്ലാത്ത സാഹചര്യത്തിൽ മാത്രം.

  • അധിക വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു വർഷത്തിൽ നിന്ന് നാല് വർഷമാക്കി.

  • ഇന്ത്യയിലെ ഇലക്‌ട്രോണിക് മേഖലയിൽ സേവനം നൽകുന്ന പ്രവാസി ഇന്ത്യക്കാർക്ക് നികുതി പരിഷ്കരണം.

പ്രത്യക്ഷ നികുതി ഇളവ്

  • ഏഴ് താരിഫ് നിരക്കുകൾ കൂടി പിൻവലിക്കും.

  • 82 താരിഫ് ലൈനുകളിൽനിന്ന് സോഷ്യൽ സെക്യൂരിറ്റി സെസ് പിൻവലിച്ചു.

  • ക്യാൻസറും മറ്റ് ഗുരുതര രോഗങ്ങളും ബാധിച്ചവർക്കുള്ള 32 ജീവൻരക്ഷാ മരുന്നകളുടെ അടിസ്ഥാന കസ്റ്റംസ് നികുതി പൂർണമായി ഒഴിവാക്കി. ആറ് മരുന്നുകൾക്ക് നികുതി ഇളവ്.

  • കൊബാൾട്ട് പൗഡർ വേസ്റ്റ്, ലിഥിയം അയോൺ ബാറ്ററി സ്ക്രാപ്പ് തുടങ്ങിയവയെ നികുതിയിൽനിന്ന് പൂർണമായി ഒഴിവാക്കി.

  • ഇന്‍ററാക്റ്റീവ് ഫ്ളാറ്റ് പാനൽ ഡിസ്പ്ലേയുടെ നികുതി വർധിക്കും.

  • എൽസിഡി, എൽഇടി ടിവി സെല്ലുകളുടെ നിർമാണത്തിനുള്ള നികുതി പൂർണമായി ഒഴിവാക്കി.

  • വാഹനങ്ങൾക്കുള്ള ലിഥിയം അയോൺ ബാറ്ററി, മൊബൈൽ ഫോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിന് ആവശ്യമുള്ള വിവിധ ഘടകങ്ങൾക്ക് നികുതി ഇളവ്.

  • ക്രസ്റ്റ് ലെതറിന്‍റെ കയറ്റുമതി നികുതി ഒഴിവാക്കി.

  • ഫ്രോസൻ ഫിഷ് പേസ്റ്റ് കയറ്റുമതി നികുതിയിൽ ഇളവ്.

  • ഇറക്കുമതിക്കാരുടെ സ്റ്റേറ്റ്മെന്‍റ് സമർപ്പണ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്നു മാസമാക്കി.

5. പരിഷ്കരണങ്ങൾ

  • പുതിയ ആദായനികുതി ബിൽ അടുത്ത ആഴ്ച.

  • ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് സേവനങ്ങൾ ഗ്രാമീണ മേഖലകളിൽ കൂടുതൽ വ്യാപിപ്പിക്കും.

  • പൊതമേഖലാ ബാങ്കുകൾ വഴി ഗ്രാമീൺ ക്രെഡിറ്റ് സ്കോർ ഫ്രെയിംവർക്ക്.

  • കെവൈസി നടപടിക്രമങ്ങൾ ഈ വർഷം തന്നെ ലളിതവത്കരിക്കും. കാലാകാലങ്ങളിൽ പുതുക്കുന്നതിന് പുതിയ രീതി വരും.

  • കമ്പനി ലയനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കും.

  • വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഇരുപത്തൊന്നും നൂറ്റാണ്ടിന് അനുകൂലമായി അനുസൃതമായി പരിഷ്കരിക്കും. ഇതിനായി ഉന്നതാധികാര സമിതി രൂപീകരിക്കും. സർട്ടിഫിക്കേഷൻ, ലൈസൻസ്, പെർമിറ്റിങ് എന്നിവയിലെ പരിഷ്കരണം ഈ സമിതി തീരുമാനിക്കും. സംസ്ഥാനങ്ങളെയും ഇതിന്‍റെ ഭാഗമാകാൻ ക്ഷണിക്കും.

  • ജൻ വിശ്വാസ് ബിൽ 2.0, വിവിധ നിയമങ്ങളിലെ നൂറോളം വ്യവസ്ഥകൾ ഡീക്രിമിനലൈസ് ചെയ്യും.

4. കയറ്റുമതി

  • എക്സ്പോർട്ട് പ്രൊമോഷൻ മിഷൻ സ്ഥാപിക്കും. എക്സ്പോർട്ട് ക്രെഡിറ്റ് അടക്കമുള്ള കാര്യങ്ങളിൽ ഇതു സഹായമാകും.

  • അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ഏകീകൃത പ്ലാറ്റ്ഫോമായി ഭാരത് ട്രേഡ് നെറ്റ് (BTN) സ്ഥാപിക്കും.

  • ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാൻ സർക്കാർ സഹായം.

  • ആഭ്യന്തര ഇലക്‌ട്രോണിക് വ്യവസായ മേഖലയ്ക്ക് സഹായം.

  • ടിയർ 2 നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ മാർഗനിർദേശം നൽകും.

  • എയർ കാർഗോ വഴി കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം വർധിപ്പിക്കും.

3. നിക്ഷേപം

  • സക്ഷം ആംഗൻവാടി പദ്ധതി- എട്ട് കോടി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കും

  • സ്കൂളുകളിൽ ശാസ്ത്ര അവബോധം വർധിപ്പിക്കാൻ അടൽ ടിങ്കറിങ് ലാബുകൾ വ്യാപിപ്പിക്കും

  • ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ഗവൺമെന്‍റ് സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും.

  • ഭാരതീയ ഭാഷാ പുസ്തക പദ്ധതി- ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ രീതി.

  • ഐഐടികളിലെ വിദ്യാർഥികളുടെ എണ്ണം ഇനിയും കൂട്ടും. പത്ത് വർഷം കൊണ്ട് ഇരട്ടിയായി.

  • 2014നു ശേഷം സ്ഥാപിച്ച് അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. ബിഹാറിലെ ഐഐടി-പറ്റ്ന പ്രത്യേക പരിഗണന.

  • ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനു വേണ്ട് മൂന്ന് സെന്‍റർ ഓഫ് എക്സലൻസ് സ്ഥാപിക്കും.

  • മെഡിക്കൽ വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കും. പത്തു വർഷം കൊണ്ട് സീറ്റിൽ 130 ശതമാനം വർധന. ഇത് ഇനിയും വർധിപ്പിക്കും.

  • ഡേ കെയർ ക്യാൻസർ സെന്‍ററുകൾ എല്ലാ ജില്ലാ ആശുപത്രികളിലും മൂന്നു വർഷത്തിനുള്ളിൽ.

  • നഗരദാരിദ്ര്യം കുറയ്ക്കാൻ നടപടി. ഇതിനായി തൊഴിലവസരങ്ങൾ വർധിപ്പിക്കും, ജീവിതനിലവാരം ഉയർത്തും. തെരുവ് കച്ചവടക്കാർക്കായുള്ള പദ്ധതി വിപുലമാക്കും.

  • ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർക്ക് ഐഡി കാർഡും രജിസ്ട്രേഷനും. അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കും. ഒരു കോടി ആളുകൾക്ക് പ്രയോജനം.

  • അടിസ്ഥാന സൗകര്യ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം തടരും. സംസ്ഥാനങ്ങളെയും ഇതിനു പ്രചോദിപ്പിക്കും.

  • ജൽജീവൻ മിഷൻ വഴി വീടുകളിലേക്കുള്ള ജലവിതരണം 2028നുള്ളിൽ നൂറു ശതമാനമാക്കും.

  • നഗര മേഖലയ്ക്കായി ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട്. നഗരങ്ങളെ വളർച്ചയുടെ കേന്ദ്രങ്ങളാക്കാൻ പദ്ധതി.

  • ഊർജ മേഖലയ്ക്കായി ജിഎസ്‌ടിയുടെ 0.5 ശതമാനം കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കും.

  • കപ്പൽ നിർമാണ മേഖല കൂടുതൽ വികസിപ്പിക്കും.

  • ഇരുപതിനായിരം കോടി രൂപയുടെ മാരിടൈം ഡെവലപ്മെന്‍റ് ഫണ്ട്.

  • മധ്യവർഗക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാന യാത്ര ഉറപ്പാക്കുന്ന ഉഡാൻ പദ്ധതിയുടെ മാതൃകയിൽ പുതുക്കിയ പദ്ധതി നടപ്പാക്കും. 120 വിമാനത്താവളങ്ങളെക്കൂടി ബന്ധിപ്പിക്കും. പത്ത് വർഷം കൊണ്ട് നാല് കോടി ആളുകൾക്ക് പ്രയോജനം ലഭിക്കും.

  • ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കും.

  • ബിഹാറിലെ പറ്റ്ന വിമാനത്താവളത്തിന്‍റെ ശേഷി വർധിപ്പിക്കും.

  • ബിഹാറിലെ മിഥിലാഞ്ചൽ മേഖലയിൽ ജലസേചന പദ്ധതി.

  • തൊഴിലധിഷ്ഠിത വളർച്ചയ്ക്ക് ടൂറിസം മേഖലയെ ഉപയോഗപ്പെടുത്തും. അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാന സർക്കാരുകൾ ഭൂമി അനുവദിക്കണം.

  • ഹോംസ്റ്റേകൾക്ക് മുദ്ര ലോണുകൾ.

  • ടൂറിസ്റ്റ് കേന്ദ്രങ്ങൾ നന്നായി പരിപാലിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം.

  • ടൂറിസ്റ്റുകൾക്കായി ഇവിസ സേവനം വർധിപ്പിക്കും.

  • ശ്രീബുദ്ധന്‍റെ ജീവിതവും ചരിത്രവുമായി ബന്ധപ്പെട്ട സ്പിരിച്ച്വൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും.

  • പിഎം റിസർച്ച് ഫെലോഷിപ്പ് സ്കീമിൽ പതിനായിരം ഫെലോഷിപ്പുകൾ നൽകും.

  • ഭാവി ഭക്ഷ്യ സുരക്ഷയ്ക്കായി ജീൻ ബാങ്ക് സ്ഥാപിക്കും.

  • നാഷണൽ ജിയോ സ്പേഷ്യൽ മിഷൻ സ്ഥാപിക്കും. ഭൂരേഖകളും നഗരാസൂത്രണത്തിനും ഇതു സഹായിക്കും.

  • ഒരു കോടിയിലധികം പുരാതന കൈയെഴുത്ത് പ്രതികൾ സംരക്ഷിക്കാൻ പദ്ധതി.

2. എംഎസ്എംഇ

  • ഇൻവെസ്റ്റ്മെന്‍റ്, ടേണോവർ പരിധി വർധിപ്പിക്കും. അതുവഴി വളർച്ച കൂടും.

  • ക്രെഡിറ്റ് ഗാരന്‍റി കവർ വർധിപ്പിക്കും.

  • മൈക്രോ വ്യവസായങ്ങൾക്ക് പ്രത്യേകം ക്രെഡിറ്റ് കാർഡ്. ആദ്യ വർഷം പത്ത് ലക്ഷം കാർഡുകൾ.

  • സ്റ്റാർട്ടപ്പുകൾക്കായി പതിനായിരം കോടി രൂപയുടെ പുതിയ ഫണ്ട്.

  • സംരംഭകരായ അഞ്ച് ലക്ഷം SC/ST വിഭാഗം വനിതകൾക്ക് പ്രത്യേക പദ്ധതി.

  • ചെരുപ്പ് നിർമാണ മേഖലയ്ക്ക് പ്രത്യേക പദ്ധതി, 22 ലക്ഷം പേർക്ക് തൊഴിലസവരം.

  • കളിപ്പാട്ട മേഖലയിൽ ഇന്ത്യയെ ഗ്ലോബൽ ഹബ് ആക്കാൻ പദ്ധതി.

  • ഭക്ഷ്യ സംസ്കരണ മേഖലയെ ഉദ്ദേശിച്ച് ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.

  • ക്ലീൻ ടെക് മാനുഫാക്ചറിങ്ങിനു പ്രോത്സാഹനം. സോളാർ സെൽ, ഇവി ബാറ്ററി, ‌വിൻഡ് ടർബൈൻ തുടങ്ങിയവയുടെ നിർമാണം ഇതിൽ ഉൾപ്പെടും.

1. കാർഷിക മേഖല

  • പുതിയ കാർഷിക ജില്ലാ വികസന പദ്ധതി. പ്രൈം മിനിസ്റ്റർ ധൻ ധാന്യ യോജന ഒരു കോടി കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന് പ്രഖ്യാപനം.

  • ഗ്രാമീണ മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കും. സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക ശ്രദ്ധ. ഇതുവഴി യുവാക്കൾ നാടുവിട്ടു പോകുന്നത് കുറയ്ക്കാനാവുമെന്ന് പ്രതീക്ഷ.

  • പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വിവിധധരം എണ്ണകളുടെ കാര്യത്തിലും, പയർ വർഗങ്ങളുടെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കും. തുവര, ഉഴുന്ന് തുടങ്ങിയ ഇനങ്ങൾ ഇതിൽ ഉൾപ്പെടുത്തും.

  • താമര കൃഷിക്ക് ബിഹാറിൽ പ്രത്യേക ബോർഡും പരിശീലന പദ്ധതിയും.

  • മത്സ്യബന്ധന മേഖലയെ പുഷ്ടിപ്പെടുത്തും. കയറ്റുമതി വർധിപ്പിക്കും. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾക്ക് പ്രത്യേക പരിഗണന.

  • പരുത്തി ഉത്പാദനം വർധിപ്പിക്കാൻ അഞ്ച് വർഷത്തെ പദ്ധതി.

  • കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പാ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി.

  • യൂറിയ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. അസമിലെ നാംരൂപിൽ പുതിയ പ്ലാന്‍റ് സ്ഥാപിക്കും.

  • ഇന്ത്യ പോസ്റ്റ് ശൃംഖലയെ കാർഷിക വിസനത്തിൽ ഉപയോഗപ്പെടുത്തും.

വളർച്ചയുടെ 5 എൻജിനുകൾ

ബജറ്റിന്‍റെ കാതലായ ഭാഗത്തെ, വളർച്ചയുടെ അഞ്ച് എൻജിനുകളായി വിഭജിച്ചാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.

  1. കാർഷിക മേഖല

  2. എംഎസ്എംഇ

  3. നിക്ഷേപം

  4. കയറ്റുമതി

  5. പരിഷ്കരണം

പ്രതിപക്ഷമില്ലാതെ ബജറ്റ് അവതരണം

ബജറ്റ് പ്രസംഗത്തിനു മുന്നോടിയായി പാർലമെന്‍റിൽ ബഹളം. ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസംഗം തുടങ്ങാൻ വൈകി. കുംഭമേളയിൽ തിരക്കിൽപ്പെട്ട് മുപ്പത് പേർ കൊല്ലപ്പെട്ട സംഭവം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബജറ്റ് അവതരണത്തിനു ശേഷം സമയം നൽകാമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചെങ്കിലും, അത് അംഗീകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

സമഗ്ര മേഖലകളുടെയും സന്തുലിത വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി. രാജ്യമെന്നാൽ അവിടത്തെ മണ്ണ് മാത്രമല്ല, അവിടെ ജീവിക്കുന്ന മനുഷ്യരാണെന്ന തെലുങ്ക് കവിതയും അവർ ഉദ്ധരിച്ചു.

മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്തിന്‍റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ബജറ്റ് പ്രസംഗത്തിനു മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നത്. പാർലമെന്‍റിൽ ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് അവതരണമാണ് അടുത്ത നടപടി.

വിപണികളിൽ ഉണർവ്

കേന്ദ്ര ബജറ്റ് അവതരണത്തിനു മുന്നോടിയായി ഇന്ത്യൻ ഓഹരി വിപണികളിൽ രാവിലെ വ്യാപാരം ആരംഭിച്ചതു മുതൽ ഉണർവ് പ്രകടമാണ്. ബിഎസ്ഇ സെൻസെക്സ് 136 പോയിന്‍റ് ഉയർന്ന് 77,637 പോയിന്‍റിൽ വ്യാപാരം ആരംഭിച്ചു. എൻഎസ്ഇ നിഫ്റ്റി 20 പോയിന്‍റ് ഉയർന്ന് 23,528ലും വ്യാപാരം തുടങ്ങി.

ധനമന്ത്രി പാർലമെന്‍റിൽ

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിനായി പാർലമെന്‍റിലെത്തി. 11 മണിക്കാണ് ബജറ്റ് പ്രസംഗം ആരംഭിക്കുക.

ബജറ്റ് പ്രസംഗം | Live Video

കേരളത്തിനും കാത്തിരിപ്പ്

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനുമായി 24,000 കോടി രൂപയുടെ പ്രത‍്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ‍്യം.

സുപ്രധാന പ്രഖ്യാപനങ്ങൾക്കു സാധ്യത

കാർഷിക, വ‍്യവസായിക, അടിസ്ഥാന സൗകര‍്യങ്ങൾ, തൊഴിൽ, ആരോഗ‍്യം, നികുതി, കായികം എന്നിങ്ങനെ എല്ലാമേഖലയിലും സുപ്രധാന പ്രഖ‍്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

പ്രതീക്ഷകൾ ഏറെ

നിലവിലുള്ള ആദായ നികുതി സ്ലാബുകളിൽ മാറ്റം പ്രതീക്ഷിക്കുന്നു. മധ്യവർഗത്തിന് ഇളവ് ലഭിക്കുന്ന വിധത്തിൽ സ്ലാബ് ഉയർത്തുമെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനും നികുതിയിൽ എന്തൊക്കെ പ്രഖ‍്യാപനങ്ങളുണ്ടാകുമെന്നും രാജ‍്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ്

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ രണ്ടാമത് ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ച 11 മണിക്ക് അവതരിപ്പിക്കും. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂർണ ബജറ്റാണിത്.

logo
Metro Vaartha
www.metrovaartha.com